പാലാ നഗരസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 31 പേര്‍ ക്യാമ്പില്‍



പാലാ നഗരസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 31 പേര്‍ ക്യാമ്പില്‍

പ്രളയബാധിതര്‍ക്കായി പാലാ നഗരസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, താമസം, ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും നഗരസഭ ഉറപ്പാക്കുമെന്ന് ആക്ടിങ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ അറിയിച്ചു.

മാണി സി. കാപ്പന്‍ എം.എല്‍.എ ക്യാമ്പ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. നിലവില്‍ 31 പേരാണ് ക്യാമ്പിലുള്ളത്. കൂടുതല്‍ ആളുകള്‍ ക്യാമ്പിലേക്ക് എത്തുമെന്ന സൂചന ലഭിച്ചതായും മായാ രാഹുല്‍ പറഞ്ഞു.


ക്യാമ്പിലുള്ളവരില്‍ 12 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ പുരുഷന്‍മാരാണ്. 

പ്രളയസാഹചര്യം തുടരുന്നതിനാല്‍ ക്യാമ്പിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കാനും നഗരസഭ നടപടി സ്വീകരിച്ചുവരികയാണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments