തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു....സഹോദരിമാർ മരിച്ചു


 തിരുവനന്തപുരം തിരുവല്ലത്ത് ബൈക്ക് ഇടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. തിരുവല്ലം ബൈപ്പാസ് റോഡിൽ കരിമ്പുവിള ജം​ഗ്ഷനിൽ രാവിലെയാണ് അപകടമുണ്ടായത്.തിരുവല്ലം കരിമ്പുവിള സ്വദേശികളായ ശാന്തമ്മ(62), വിജയമ്മ(70) എന്നിവരാണ് മരിച്ചത്.


 തമിഴ്നാട്, നാ​ഗർകോവിൽ ഭാ​ഗത്തുള്ള ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.സർവീസ് റോഡിൽ നിന്നും കയറി ബൈപ്പാസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ നിന്നും വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചു വീണു. അപകടം കണ്ട് ഓടിയെത്തിയ സമീപവാസികൾ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments