പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെ....കുറ്റത്തിന് അനുസരിച്ച് ശിക്ഷ നൽകും: എഡിജിപി പി വിജയന്‍

 

അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റില്‍ പ്രതികരണവുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍.  

കുറ്റത്തിന് അനുസരിച്ച് ശിക്ഷ നൽകുമെന്നും അത്രപെട്ടെന്ന് പുറത്തിറങ്ങാൻ കഴിയുമോ എന്നറിയില്ലെന്നുമായിരുന്നു എഡിജിപി വിജയൻ്റെ പ്രതികരണം.  പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നത് പോലെ’യെന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്.  


മൂന്‍ക്കൂര്‍ ജാമ്യം നിഷേധിച്ചത് മുതല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു എന്ന് എഡിജിപി പറഞ്ഞു. സമൂഹത്തെ വെല്ലുവിളിക്കുന്ന ഒരു ആയങ്കിയും ഉണ്ടാകാന്‍ പാടില്ല.  ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തിന്റെ സുരക്ഷയക്ക് നല്ലതല്ലെന്നും എഡിജി വ്യക്തമാക്കി. 


സമൂഹത്തിന്റെ സുരക്ഷയെ ആണ് വെല്ലുവിളിച്ചത്.  സിഐയെ വെല്ലുവിളിച്ചത് സൂരക്ഷാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അങ്ങനെ ഒരാള്‍ക്കെതിരെ നടപടി എടുത്തിരിക്കും.  ഇതേ നിര്‍ദേശം തന്നെയാണ് ആഭ്യന്തര മന്ത്രിയും നല്‍കിയത് എന്നാണ് എഡിജിപി അറസ്റ്റില്‍ നല്‍കിയ വിശദീകരണം. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments