വെള്ളപ്പൊക്കത്തിൽ വാഴ കർഷകന് വൻകൃഷിനാശം


വെള്ളപ്പൊക്കത്തിൽ വാഴ കർഷകന് വൻകൃഷിനാശം

 കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇടപ്പാടി വഴനേക്കാവിന് സമീപം
മൂന്ന് ഏക്കർ സ്ഥലത്തെ വാഴകൃഷി നശിച്ചു. ഭരണങ്ങാനം പഞ്ചായത്ത്‌ 10-ാം വാർഡിലാണ് കൃഷിനാശം
സംഭവിച്ചത്.


            കർഷകനായ പാതാമ്പുഴ കറുയിൽ നളിനാക്ഷൻ നായർ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത 3200 ഓളം വാഴയാണ് വെള്ളം കയറി നശിച്ചത്. കാറ്റത്ത് ഒടിഞ്ഞു വീണും ദിവസങ്ങളായി വെള്ളം കെട്ടിനിന്ന് തണ്ട് പഴുത്തും ഏറിയപങ്കും വാഴ നശിച്ചെന്നും വില്ലേജ്- കൃഷി ഓഫീസർമാരോ പഞ്ചായത്ത് അധികൃതരോ സ്ഥലം സന്ദർശിച്ചില്ലെന്നും നളിനാക്ഷൻ നായർ പറഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments