മഴക്കെടുതി; അധികാരികള്‍ തിരിഞ്ഞു നോക്കാതെ കടനാട്.


മഴക്കെടുതി; അധികാരികള്‍ തിരിഞ്ഞു നോക്കാതെ കടനാട്.

 കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് കടനാട് പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ വ്യാപകമായ  കൃഷിനാശം സംഭവിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ബിജെപി കടനാട് പഞ്ചായത്ത് കമ്മറ്റി.


മാനത്തൂര്‍- മറ്റത്തിപ്പാറ  റോഡ്, മാനത്തൂര്‍-പാട്ടത്തില്‍പറമ്പ് റോഡ് ഉള്‍പ്പെടെയുള്ള പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പാറമടകള്‍ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തിരിക്കുന്ന നീലൂര്‍, കാവുങ്കണ്ടം മലകളില്‍ കഴിഞ്ഞദിവസം മണ്ണിടിച്ചിലിനെ തുടര്‍ന്ന്  വ്യാപകമായി പലരുടെയും കൃഷികള്‍ നശിച്ചു. 


വീടുകള്‍ അപകടസ്ഥിതിയിലായി. പലയിടത്തും ഇപ്പോഴും റോഡ് ഗതാഗതം സാധ്യമായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കും കടയില്‍ വെള്ളം കയറി കൊല്ലപ്പള്ളിയിലെ  വ്യാപാരികള്‍ക്കും സംഭവിച്ചിട്ടുള്ളത്. 


റോഡ് ഗതാഗതം പുനസ്ഥാപിക്കാനും കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും  നഷ്ടപരിഹാരം നല്‍കാനുമുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും പതിവ് ഫോട്ടോഷൂട്ടിനപ്പുറം നഷ്ടപരിഹാരങ്ങള്‍ എത്രയും വേഗം നല്‍കാനുള്ള നടപടിക്രമങ്ങള്‍ എടുക്കാത്തതില്‍ ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. 



യോഗത്തില്‍ പ്രസിഡന്റ് റെജി നാരായണന്‍. ജനറല്‍ സെക്രട്ടറി പുഷ്പജ പി.ആര്‍., പാലാ  മണ്ഡലം ജനറല്‍ സെക്രട്ടറി പി ആര്‍ മുരളീധരന്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം റോജന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments