കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഓണപ്പുടവ ഉടയാട സമര്‍പ്പണം തുടങ്ങി.



ഓണാഘോഷത്തിന് ആത്മീയനിറം പകര്‍ന്നുകൊണ്ട് ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഭക്തരുടെ ഓണപ്പുടവ ഉടയാട സമര്‍പ്പണം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആരംഭിച്ചു. 


ഓണത്തിന് മുന്നോടിയായി നടക്കുന്ന ഈ വിശേഷ സമര്‍പ്പണം ക്ഷേത്രത്തിലെ പ്രധാന അനുഷ്ഠാനങ്ങളിലൊന്നായി ഇപ്പോള്‍ മാറിക്കഴിഞ്ഞിരിക്കുകയാണ്.

കുടുംബാംഗങ്ങളുടെ ക്ഷേമവും ഐശ്വര്യവും അഭിവൃദ്ധിയും പ്രാര്‍ത്ഥിച്ച് നിരവധി ഭക്തര്‍ ഉമാമഹേശ്വരന്‍മാര്‍ക്കും ഉപദേവതകള്‍ക്കും അണിയാനുള്ള ഉടയാടകള്‍ പുത്തന്‍ ഓണപ്പുടവയായി കണ്ട് സമര്‍പ്പിക്കുകയാണ്.
ഉമാമഹേശ്വരന്‍മാരുടെ നടയിലും ഉപദേവതകളുടെയും നവഗ്രഹക്ഷേത്രത്തിന്റെയും നടകളിലും സമര്‍പ്പിക്കുന്ന ഈ ഉടയാടകളാണ് അത്തം മുതല്‍ പത്തുദിനമുള്ള ഓണനാളുകളില്‍ വിഗ്രഹത്തില്‍ അണിയിക്കുന്നത്. ഭക്തര്‍ നടയില്‍ സമര്‍പ്പിക്കുന്ന ഈ ഉടയാടകള്‍ മേല്‍ശാന്തി ഏറ്റുവാങ്ങി ശ്രീകോവിലില്‍ സൂക്ഷിക്കും. 

ഓണത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, പ്രസാദവിതരണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ആത്മീയതയും പാരമ്പര്യവും ഒരുമിക്കുന്ന ഓണപ്പുടവ ഉടയാട സമര്‍പ്പണം എല്ലാ വര്‍ഷവും കൂടുതല്‍ ഭക്തരെ ആകര്‍ഷിക്കുന്ന ചടങ്ങായി മാറിയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഉടയാട സമര്‍പ്പണം ആരംഭിച്ചത്. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി ഇത് ഏറ്റുവാങ്ങി. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments