മലയാളി ബോളിവുഡ് നടൻ പ്രശാന്ത് നാരായണൻ ഉള്‍പ്പെട്ട സാമ്പത്തിക വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യം തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഒരുകോടി 20 ലക്ഷം രൂപയുടെ ബിസിനസ് നിക്ഷേപവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ക്രിമിനല്‍ കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഉത്തരവിനെ ചോദ്യം ചെയ്യുന്നതാണ് സുപ്രീംകോടതിയില്‍ നടൻ ഹർജി നല്‍കിയത്.
ഒരു കമ്പനിയിലെ ഡയറക്ടർ സ്ഥാനം ഉള്‍പെടെ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 80 ലക്ഷം രൂപ മുംബൈയിലേക്ക് ബാങ്ക് വഴി കൈമാറിയെന്നും 40 ലക്ഷം രൂപ ദുബായില്‍ കൈമാറിയെന്ന പരാതിയിലാണ് നേരത്തെ കേരള പൊലീസ് കേസ് എടുത്തത്.
എന്നാല്‍ കേസ് സിവില്‍ തർക്കം മാത്രമാണെന്നും ഇക്കാര്യത്തില്‍ കേരള പൊലീസ് എടുത്ത കേസ് നിലനില്‍ക്കില്ലെന്ന് ആയിരുന്നു നടനുള്‍പ്പെടെയുള്ള ഹർജിക്കാരുടെ വാദം.നടന്റെ വാദത്തെ സംസ്ഥാന സർക്കാരിനായി ഹാജരായ സ്റ്റാൻഡിങ് കോണ്‍സല്‍ അല്‍ജോ കെ ജോസഫ് ശക്തമായി എതിർത്തു. ഹർജി തള്ളിയ കോടതി പ്രതികളോട് വിചാരണ നേരിടാൻ നിർദ്ദേശിച്ചു. കേസില്‍ നടൻ പ്രശാന്ത് നാരായണനായി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, കെ. ടി തോമസ് എന്നിവർ ഹാജരായി.
70 12 23 03 34



0 Comments