ഓപ്പറേഷൻ തൂഫാൻ .....തൊടുപുഴയിൽ ഹോട്ടൽ -തട്ടുകടകൾ രാത്രി 12 വരെ മാത്രം.....21 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ


ഓപ്പറേഷൻ തൂഫാൻ .....തൊടുപുഴയിൽ ഹോട്ടൽ -തട്ടുകടകൾ രാത്രി 12 വരെ മാത്രം.....21 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ
തൊടുപുഴ നഗരത്തിലെ ലഹരി ഉപയോഗവും വിതരണവും തടയാൻ പോലീസ് നടപടിശക്തമാക്കുന്നു.

ഇതിന്റെ ഭാഗമായി തൊടുപുഴ നഗരപരിധിയിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ , ടീ ഷോപ്പുകൾ ‍, തട്ടുകടകൾ ‍ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാത്രി 12 വരെ നിജപ്പെടുത്തി. 21 മുതൽ ‍നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ് അറിയിച്ചു.


ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായാണ് നടപടി.
രാത്രികാലങ്ങളിൽ ‍ പ്രവർ ‍ത്തിക്കുന്ന നഗരത്തിലെ ഹോട്ടലുകളും
റസ്റ്റോറന്റുകളും ടീ ഷോപ്പുകളും തട്ടുകടകളും കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ ‍ പരിശോധന ശക്തമാക്കാനും ഇന്നലെ ചേർ ന്ന അവലോകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ലഹരി ഉപയോഗവും വിതരണവും സംബന്ധിച്ച് പോലീസിന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമായും പരിശോധന നടത്തുക. ഇത്തരം സ്ഥാപനങ്ങളിൽ ‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ച് അവരുടെ പ്രവർ ത്തനങ്ങൾ നിരീക്ഷിക്കും.


സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച ശേഷം ആവശ്യമായ തുടർ ‍നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഓപ്പറേഷന്റെ ഭാഗമായി പരിശോധനയ്ക്കായി പോലീസ് ഡോഗ് സ്‌ക്വാഡിന്റെയും സ്പെഷ്യൽ സ്‌ക്വാഡിന്റെയും സേവനംഉപയോഗപ്പെടുത്തും. ലഹരി ഉപയോഗവും വിതരണവും കണ്ടെത്തുന്നതിനൊപ്പം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പോലീസ് പരിശോധിക്കും.



അവലോകന യോഗത്തിൽ നഗരസഭാ ചെയർ‍പേഴ്സൺ സാബിറ ജലീൽ , ഡിവൈ.എസ്.പി സജി മാർക്കോസ്, തൊടുപുഴ മർ ച്ചന്റ്സ് അസോസിയേഷൻ ‍ പ്രസിഡന്റ് പി.എ. സലിംകുട്ടി, ഇടുക്കി ജില്ലാ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ , പ്രസിഡന്റ് ജയന്‍ തോമസ്, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കുമാർ ‍, കേരള ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ‍ പ്രസിഡന്റ് എം.എന്‍. ബാബു തുടങ്ങിയവർ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments