ഭാരതീയ വിദ്യാനികേതൻ ശാസ്ത്ര - ഗണിതശാസ്ത്ര മേള കോട്ടയം ജില്ലയ്ക്ക് ഒന്നാം സ്ഥാനം


 രണ്ടു ദിവസങ്ങളിലായി  വ്യാസ വിദ്യാപീഠം കല്ലേക്കാട് വെച്ച് നടന്ന ഭാരതീയ വിദ്യാനികേതൻ ശാസ്ത്ര ഗണിതശാസ്ത്ര മേള അവസാനിച്ചു.  

 സംസ്ഥാനതല മത്സരങ്ങൾ അവസാനിച്ചപ്പോൾ 158 പോയിന്റുമായി കോട്ടയം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി, 105 പോയിന്റുകൾ നേടിയ തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനവും 95 പോയിന്റുമായി എറണാകുളം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  


 തുടർന്ന് നടന്ന സമാപന ചടങ്ങിൽ വിദ്യാഭാരതി ദക്ഷിണ ക്ഷേത്ര കാര്യദർശി  എൻ സി ടി രാജഗോപാൽ, ഭാരതീയ വിദ്യാനികേതൻ സ്റ്റേറ്റ് സെക്രട്ടറി ശ്രീകാന്ത് ഗുരുപാദം, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരൻ മാസ്റ്റർ, 


ഭാരതീയ വിദ്യാനികേതൻ പാലക്കാട് ജില്ലാ പ്രസിഡണ്ട് പി സി വി മുരളീകൃഷ്ണൻ, ജില്ലാ സെക്രട്ടറി  എം ബി മുകുന്ദൻ, വ്യാസ വിദ്യാപീഠം പ്രിൻസിപ്പൽ  സി ഡി ദിവ്യ, വൈസ്  എ ബി രാമ പ്രസാദ്,  ഹെഡ്മിസ്ട്രസ്  സുലേഖ പി ബി  എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments