ഓപ്പറേഷൻ തൂഫാൻ 2.0’: തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ പതാക ഉയർത്തും
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉന്നത ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും നേതൃത്വത്തിൽ ‘തൂഫാൻ പതാക’ ഉയർത്തി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
പതാക ഉയർത്തൽ ചടങ്ങിന് ശേഷം തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രതിജ്ഞ, തൂഫാൻ ബാഡ്ജ് വിതരണം എന്നിവ സംഘടിപ്പിക്കും. തുടർന്ന് പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തൂഫാൻ പദ്ധതിയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസും നടത്തും. കൂടാതെ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ലൈവ് സ്ട്രീമിംഗ് വീഡിയോ പ്രദർശനവും ഉണ്ടായിരിക്കും.
ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ തദ്ദേശ സ്ഥാപനങ്ങളിലെ കൗൺസിലർമാർ ഉൾപ്പെടെ ജനപ്രതിനിധികളും വിവിധ മേഖലകളിൽ നിന്നുള്ളവരും പങ്കെടുക്കും.
ലഹരിക്കെതിരായ സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുകയും കുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് അകറ്റിനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഈ പരിപാടിയിൽ എല്ലാവരും പങ്കെടുക്കേണ്ടതാണെന്ന് ചെയർപേഴ്സൺ മായ രാഹുൽ അഭ്യർത്ഥിച്ചു
70 12 23 03 34




0 Comments