വെട്ടിക്കുറച്ച സബ്സിഡികൾ പുന:സ്ഥാപിച്ച് വളം, കീടനാശിനി വിലവർധനവ് പിൻവലിക്കണം: കർഷക യൂണിയൻ എം


വെട്ടിക്കുറച്ച സബ്സിഡികൾ പുന:സ്ഥാപിച്ച്  വളം, കീടനാശിനി വിലവർധനവ് പിൻവലിക്കണം: കർഷക യൂണിയൻ എം 

  യാതൊരു നിയന്ത്രണവുമില്ലാതെ രാസവള, കീടനാശിനി വില വർദ്ധിപ്പിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ   പിൻവലിക്കണമെന്ന് കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട്  ആവശ്യപ്പെട്ടു. ഉൽപാദന ചെലവ് പോലും ലഭിക്കാതെ കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുവാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിലാണ് വളത്തിന്റെ അന്യായ വിലവർധന.


ഒരു ചാക്ക് ഫാക്ടംഫോസിന്റെ വില 1425 രൂപയിൽ നിന്ന് 2350 രൂപയായും ഒരു ചാക്ക് പൊട്ടാഷിന് 1500 രൂപയിൽ നിന്ന് 2300 രൂപയായും വിലയുയർത്തിയിരിക്കുന്നു. തുരിശിന്റെ വില കിലോഗ്രാമിന് 210 രൂപയിൽ നിന്ന് 540 രൂപ ആയിരിക്കുന്നു. ഈ അന്യായ വിലവർദ്ധനവ് കർഷകർ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക്  എത്തിച്ചിരിക്കുന്നു. രാസവളങ്ങളുടെ വിലനിർണയാവകാശം കമ്പനികൾക്ക് വിട്ടു നൽകിയതും രാസവള സബ്സിഡി വെട്ടിക്കുറച്ചതുമാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമെന്നും, ഇത് ഒരു ഗവൺമെൻറ് സ്പോൺസേർഡ് വിലവർധനവാണെന്നും യോഗം കുറ്റപ്പെടുത്തി. 


പുതിയ വൈദ്യുതി കണക്ഷന് മൂന്നിരട്ടിയിലധികം ചാർജ് വർധിപ്പിച്ച കേരള ഗവൺമെന്റിന്റെ നടപടി കാർഷിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന കർഷകർക്ക് കൂനിൻമേൽ കുരുവായി മാറിയെന്നും   യോഗം വിലയിരുത്തി         .കേരള കോൺഗ്രസ് എം പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് കർഷകസമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിൽ അധ്യക്ഷത വഹിച്ചു.  


സംസ്ഥാന സെക്രട്ടറി കെ പി ജോസഫ്, ജില്ലാ ട്രഷറര്‍ ജോയ് നടയിൽ,നിയോജകമണ്ഡലം ഭാരവാഹികളായ കെ ഭാസ്കരൻ നായർ, ടോമിമാത്യു തകിടിയേൽ,ഷാജി കൊല്ലിത്തടം, പ്രദീപ് ജോസഫ്, ജോർജുകുട്ടി ജേക്കബ്,ജയ്സൺ ജോസഫ്, അബ്രഹാം കോക്കാട്ട്,അബു മാത്യു, പി വി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. വില വർധന പിൻവലിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി  ഇറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments