രാമപുരം ഉപ വിദ്യാഭ്യാസ ജില്ലയുടെ ഈ വർഷത്തെ ശാസ്ത്രമേള സെപ്റ്റംബർ 28,29, 30 ഒക്ടോബർ 1 തീയതികളിൽ കുടക്കിച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വച്ച് നടക്കും. ഇൻഫർമേഷൻ ടെക്നോളജി, ഗണിതശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ശാസ്ത്രം, പ്രവർത്തിപരിചയം എന്നീ മേഖലകളിലായി രണ്ടായിരത്തിലേറെ കുട്ടികൾ (2034) അഞ്ച് വേദികളിലായി പങ്കെടുക്കുന്നതാണ്.
തീർത്തും ഗ്രാമ പ്രദേശമായ കുടക്കച്ചിറയിൽ 9 വർഷങ്ങൾക്ക് ശേഷം വന്നെത്തുന്ന ശാസ്ത്ര മേളയ്ക്ക് സ്വാഗതമേകാൻ വളരെ വിപുലമായ സൗകര്യങ്ങളാണ് സെന്റ് ജോസഫ് ഹൈസ്കൂൾ മാനേജർ റവ.ഫാ. തോമസ് മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ പി ടി എ,എം പി ടി എ, പള്ളി കൈക്കാരന്മാർ എന്നിവർ ചേർന്ന് ഒരുക്കിയിരിക്കുന്നത്.
അടുത്തെങ്ങും ഹോട്ടലുകൾ ഇല്ലാത്തതിനാൽ കൃത്യ സമയങ്ങളിൽ ഭക്ഷണം വാങ്ങുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ മാനേജർ റവ.ഫാ. തോമസ് മഠത്തിപ്പറമ്പിൽ,രാമപുരം AEO ജോളിമോൾ ഐസക്, സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററും ജനറൽ കൺവീനറുമായ ജോസ് ജേക്കബ്, സെന്റ് ജോസഫ്സ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ജോർജ്,കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന ജോൺ,കരൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജെയ്സി ബെന്നി, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി രാജേഷ് എൻ വൈ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
70 12 23 03 34





0 Comments