കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ സെപ്റ്റംബര്‍ 25, 26 തീയതികളില്‍ നടക്കുന്ന കോട്ടയം ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ വിഭാഗങ്ങളിലായി അറുന്നൂറോളം കായികതാരങ്ങള്‍ പങ്കെടുക്കും.
കോട്ടയം ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് നടക്കുന്നത്.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 25ന് രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി എം.എല്‍.എ റോണി കെ. ബേബി നിര്‍വഹിക്കും.
സെന്റ് ഡൊമിനിക്‌സ് കോളേജ് മാനേജര്‍ റവ. ഡോ. കുര്യന്‍ താമരശ്ശേരി മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജി. രാജ്, കോട്ടയം ജില്ലാ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോണിക്കുട്ടി മഠത്തിനകം, പാറത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം. ഷാജഹാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകളും സ്ഥാപനങ്ങളും ഇത്തവണയും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി പാലാ, അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, സെന്റ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി, എസ്.ബി. കോളേജ് ചങ്ങനാശ്ശേരി, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുറുമ്പനാടം, സെന്റ് മേരീസ് ജി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി, എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും.
ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി ഡോ. തങ്കച്ചന്‍ മാത്യു, ഡോ. പ്രവീണ്‍ തരിയന്‍, ഡോ. ജിമ്മി ജോസഫ്, റോയി സ്‌കറിയ, സജിമോന്‍ വി.പി. എന്നിവര്‍ നേതൃത്വം നല്‍കും.
.jpg)




0 Comments