കടനാട് ആയുഷ് മാന്‍ ആരോഗ്യ മന്ദിർ മെയിൻ സെന്‍റർ ഉദ്ഘാടനം ചെയ്തു..... സർക്കാർ ആശു പത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ ...... അമ്പമ്പോ 8 അടി പൊക്കത്തിൽ ശിലാഫലകം .... ഫലകത്തിൽ നാൽപ്പതോളം പേരുകൾ !!! ഫലകത്തിലൂടെ എല്ലാവരേയും സുഖിപ്പിച്ച് എഞ്ചിനീയറിംഗ് വിരുത്



കടനാട് ആയുഷ് മാന്‍ ആരോഗ്യ മന്ദിർ മെയിൻ സെന്‍റർ  ഉദ്ഘാടനം ചെയ്തു.....സർക്കാർ ആശു പത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ ...... അമ്പമ്പോ 8 അടി പൊക്കത്തിൽ ശിലാഫലകം .... ഫലകത്തിൽ നാൽപ്പതോളം പേരുകൾ !!! ഫലകത്തിലൂടെ എല്ലാവരേയും സുഖിപ്പിച്ച് എഞ്ചിനീയറിംഗ് വിരുത്   

 സുനിൽ പാലാ 

സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. 

കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ് മാന്‍ ആരോഗ്യ മന്ദിർ മെയിൻ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാണ് സർക്കാർ നിലപാട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി അടുത്താഴ്ച ചർച്ച നടത്തും.  സാധ്യമായ നിയമനങ്ങൾ നടത്താനാണ് ശ്രമിക്കുന്നത്. 

റോബോട്ടിക് ചികിത്സ അടക്കമുള്ളവ സർക്കാർ ആശുപത്രികളിൽ  കൊണ്ടുവരും. കോഴിക്കോട് മെഡിക്കൽ കോളജിൽ പരീക്ഷണാടിസ്ഥാനത്തിൽ വെര്‍ച്വല്‍ ഓട്ടോപ്സിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ഹെൽത്ത് ഗ്രാൻ്റിൽ ഉൾപ്പെടുത്തി 55.5 ലക്ഷം രൂപ ചെലവഴിച്ചാണ് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചുള്ള മെയിൻ സെന്‍ററായ ആയുഷ് മാന്‍ ആരോഗ്യ മന്ദിർ നിർമ്മിച്ചിരിക്കുന്നത്.  പ്രാഥമിക ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിനും ആരോഗ്യപരിപാലന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ കേന്ദ്രം സഹായകരമാകും.


ഒപി സേവനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, നവജാത ശിശു ആരോഗ്യ സംരക്ഷണം, ഗർഭധാരണവുമായി ബന്ധപ്പെട്ട ചികിത്സ,സൗജന്യ മരുന്ന്,
സൗജന്യ ലാബ് ഡയഗ്നോസ്റ്റിക്, കുടുംബാസൂത്രണം, കൗമാരക്കാരുടെ ആരോഗ്യം, വയോജനങ്ങൾക്ക് സ്വാന്ത്വന പരിചരണം,
മാനസിക ആരോഗ്യം,സാംക്രമിക - സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധം, ബോധവൽക്കരണ ക്ലാസുകൾ, ഇ- സഞ്ജീവനി , ടെലി കൺസൽട്ടേഷൻ, വിഷയാധിഷ്ഠിത ക്ലിനിക്, പേഷ്യന്റ് സപ്പോർട്ട് ഗ്രൂപ്പ്, ക്യാൻസർ സ്ക്രീനിംഗ്  തുടങ്ങിയ സേവനങ്ങള്‍ ഈ കേന്ദ്രത്തില്‍ ലഭിക്കും.


മാണി  സി. കാപ്പൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. 
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലാലി സണ്ണി,  കടനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷേർലി സാബു, സ്നേഹ തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്. ജ്യോതിലക്ഷ്മി, ജോസ് പ്ലാശനാൽ, ഷൈജമ്മ മാത്യൂ, ഉഷ രാജു, റിജോ തോമസ്, പി.ഡി. സെബാസ്റ്റ്യൻ, സജിമോൻ കുഞ്ഞപ്പൻ,  വി.ജി. സോമൻ, തങ്കച്ചൻ കുന്നുംപുറം,, കടനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം എസ് . പ്രീത എന്നിവർ പ്രസംഗിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ ശിലാഫലകം കടനാട് ആശുപത്രിയിൽ  !!! 


കടനാട്ടിൽ ഉദ്ഘാടം ചെയ്ത പഞ്ചായത്തിൻ്റെ ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിൻ്റെ ഉദ്ഘാടന ഫലകമാണ് ചരിത്രമാകുന്നത്. എട്ടടിയിലേറെ ഉയരമാണ് ഈ ഫലകത്തിനുള്ളത്. 1300-ൽ അധികം അക്ഷരങ്ങൾ ഈ ഫലകത്തിൽ കൊത്തിയിട്ടുണ്ട്. എന്നിട്ടും എല്ലാവരേയും ഉൾപ്പെടുത്താൻ കഴിഞ്ഞില്ലായെന്നതാണ് ഏറെ സങ്കടകരം. 

അഞ്ചു വർഷം മുമ്പ് ഈ ബിൽഡിംഗിൻ്റെ ശിലാസ്ഥാപനം ചെയ്തവരുടെ പേരുകൾ ഫലകത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലത്രെ. ചടങ്ങിൽ പ്രസംഗകരായി 39 പേരേയാണ് നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments