സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ന്മാര്‍ക്കുള്ള സംസ്ഥാന തല പരിശീലനം പാലായില്‍ തുടങ്ങി.
പാലാ ഫയര്‍ സ്റ്റേഷനില്‍ നടക്കുന്ന പരിശീലന പരിപാടി സ്റ്റേഷന്‍ ഓഫീസര്‍ അനില്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.രണ്ടു ദിവസമായി നടക്കുന്ന പരിശീലന പരിപാടി ശനിയാഴ്ച സമാപിക്കും.ജില്ലയിലെ എട്ട് ഫയര്‍ സ്റ്റേഷനുകളുടെ പരിധിയിലുള്ള വോളണ്ടിയന്മാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.
അപകടമുണ്ടായാല്‍ നല്‌കേണ്ട പ്രഥമ ശുശ്രൂഷ, ഇടിഞ്ഞുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്നും ആളുകളെ രക്ഷപെടുത്തേണ്ട രീതി,വെള്ളത്തില്‍ വീണവരെ രക്ഷപെടുത്തല്‍, വെള്ളപ്പൊക്കമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനയി ഉപയോഗിക്കുന്ന ചെങ്ങാടം(റാഫ്്റ്റ്)ഉണ്ടാക്കല്‍, ഉപയോഗ ശൂന്യമായ കുപ്പിവെള്ള ബോട്ടില്‍ ഉപയോഗിച്ചുള്ള ബോട്ടില്‍ ജാക്കറ്റ് നിര്‍മ്മാണം, ഡിങ്കിയില്‍ ആളുകളെ രക്ഷിക്കുന്നതിനുള്ള പരിശീലനം, പാലം തകര്‍ന്നാല്‍ കൃത്രിമമായി പാലം നിര്‍മ്മിക്കല്‍(ബര്‍മ്മാബ്രിഡ്ജ്),നിന്തല്‍, തുടങ്ങിവയവയിലാണ് പരിശീലനം നല്കുന്നത്.
വിവിധ സ്റ്റേഷനുകളിലെ പരിശീലകരായ നവീന്‍,നവനീത് കൃഷ്ണന്‍,ജൂബി തോമസ്,നൗഫര്‍ പി എ,അജിത്ത് സി എസ്്,സതീഷ്‌കുമാര്‍,സജുമോന്‍ എം കെ,ജിജു കെ വി,സോബിത്ത്് തുടങ്ങിയവരാണ് പരിശീലനം ന്‌ല്കുന്നത്.കടനാട് ചെക്ക് ഡാമിലാണ് വാട്ടര്‍ റ്‌സ്‌ക്യൂ പരിശീലനം നടത്തുന്നത്.
പാലാ ഫയര്‍സ്റ്റേഷന്‍ ഹോം ഗാര്‍ഡ് അനീഷ് ജോര്‍ജ്ജ്്,സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ സിജി മരുതോലില്‍,സിവില്‍ ഡിഫന്‍സ് വോളണ്ടിയന്മാരായ ഹരികുമാര്‍ മറ്റക്കര, സെബാസ്റ്റന്‍, ബിനു പെരുമന,തുടങ്ങിയവര്‍ പരീശീലന പരിപാടിയ്ക്ക് നേതൃത്വം നല്കി.
70 12 23 03 34

.jpeg)
.jpeg)




0 Comments