‘രണ്ടു വിമതരെ തമ്മിലടിപ്പിച്ച് ചോര കുടിച്ചു’;
ബിജു പാലൂപ്പടവിലിനെതിരെ ടോണി തൈപ്പറമ്പിൽ
വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത് വിമത കോൺഗ്രസ് കൗൺസിലർ ടോണി ..... ഇന്ന് വോട്ട് ചെയ്യാൻ എത്താതിരുന്ന രജിത പ്രകാശിൻ്റെ മനസ്സ് തങ്ങളോടൊപ്പമെന്നും ടോണി ....
വൈസ് ചെയർമാൻ പദവി ലക്ഷ്യമിട്ട് നീങ്ങിയ രണ്ട് വിമത കോൺഗ്രസ് കൗൺസിലർമാരെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയായിരുന്നു നഗരവികസന മുന്നണി കൺവീനർ ബിജു പാലൂപ്പടവിലെന്ന് തുറന്നടിച്ച് വിമത കോൺഗ്രസ് കൗൺസിലർ ടോണി തൈപ്പറമ്പിൽ.
നഗരവികസന മുന്നണിയുടെ ഭാഗമായിരുന്ന ടോണി, ഇന്ന് നടന്ന പാലാ നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തത്.
വൈസ് ചെയർമാൻ സ്ഥാനത്തിനായി താനും ബിജു മാത്യൂസും രംഗത്തുണ്ടായിരുന്ന സാഹചര്യത്തിൽ ഇരുവരെയും തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന സമീപനമാണ് ബിജു പാലൂപ്പടവിൽ സ്വീകരിച്ചതെന്ന ഗുരുതര ആരോപണമാണ് ടോണി ഉന്നയിച്ചത്.
പ്രതികരണം ഇവിടെ കാണാം 👇👇👇
നഗരവികസന മുന്നണിക്കൊപ്പം നിന്ന വിമത കോൺഗ്രസ് കൗൺസിലർമാർക്കിടയിൽ തന്നെ ഭിന്നത സൃഷ്ടിക്കുന്ന തരത്തിലായിരുന്നു കാര്യങ്ങൾ മുന്നോട്ടുപോയതെന്നും ടോണി ആരോപിച്ചു. തനിക്ക് ലഭിക്കേണ്ട രാഷ്ട്രീയ പരിഗണന ലഭിച്ചില്ലെന്ന അസംതൃപ്തിയും അദ്ദേഹത്തിന്റെ പ്രതികരണത്തിലുണ്ട്.
നഗരവികസന മുന്നണിയുടെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി ബിജു മാത്യൂസിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടോണിയുടെ നിലപാട് നിർണായകമായത്. നഗരവികസന മുന്നണിയുടെ ഭാഗമായിരുന്ന ടോണി തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെ മുന്നണിക്കുള്ളിലെ ഭിന്നത പരസ്യമായി.
ഇതോടെ പാലാ നഗരസഭയിലെ അധികാര സമവാക്യങ്ങളിലും നഗരവികസന മുന്നണിക്കുള്ളിലെ വിമത കോൺഗ്രസ് വിഭാഗത്തിന്റെ നിലപാടുകളിലും പുതിയ ചോദ്യങ്ങളാണ് ഉയരുന്നത്.
70 12 23 03 34



0 Comments