മാസപ്പടി കേസില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ കുടുങ്ങിയതിനു പിന്നാലെ എക്‌സൈസിന്റെ ലഹരിമരുന്നു വേട്ടകള്‍ സംബന്ധിച്ചും പുനരന്വേഷണത്തിന് നീക്കം.

 

മാസപ്പടി കേസില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ കുടുങ്ങിയതിനു പിന്നാലെ എക്‌സൈസിന്റെ ലഹരിമരുന്നു വേട്ടകള്‍ സംബന്ധിച്ചും പുനരന്വേഷണത്തിന് നീക്കം. 

ലഹരി പിടികൂട്ടിയിട്ടും ശിക്ഷിക്കപ്പെടാതെ പോയ കേസുകളില്‍ ഉള്‍പ്പെടെ പുനപരിശോധനയുണ്ടാകുമെന്നാണു പുറത്തു വരുന്ന വിവരം. ലഹരി ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരം അറിഞ്ഞാല്‍ ഇത്തരക്കാരെ കണ്ടെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുന്ന രീതി ചില സ്‌ക്വാഡ് അംഗങ്ങള്‍ക്കുണ്ടായിരുന്നുവത്രേ. ലഹരി പിടിക്കാതിരുന്നതിനു പ്രത്യുപകരമായി ഇത്തരം സംഘങ്ങള്‍ പുതിയ സ്ഥലത്തേയ്ക്കു നീങ്ങും ഇതോടെ, പഴയ പരാതി ഇല്ലാതാകുമെന്നതിനാല്‍ എക്‌സൈിന്റെ ഇടപെടലില്‍ ലഹരി സംഘങ്ങള്‍ നിര്‍വീര്യമായെന്ന പ്രതീതിയുമുണ്ടാകുമായിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള കേസുകളുടെ പിന്നാമ്പുറങ്ങളും ചികയാനൊരുങ്ങുകയാണു വകുപ്പ് നേതൃത്വം. പോലീസ് ഉറക്കമിളച്ചു ലഹരിക്കേസുകള്‍ പിടികൂടുമ്പോള്‍, പൊട്ടും പൊടിയും മാത്രം പിടിച്ച് ആഘോഷമാക്കുക മാത്രമാണ് എക്‌സൈസ് ചെയ്‌തെന്ന വിമര്‍ശനമാണ് ഉയരുന്നത്. അഞ്ചു വര്‍ഷത്തിനിടയില്‍ കോട്ടയം ജില്ലയിൽ ഉൾപ്പടെ പോലീസ് പിടികൂടിയതിന്റെ പകുതി ലഹരിക്കേസുകള്‍ എക്‌സൈസ് പിടികൂടിയിട്ടില്ല. 



ചില അന്യസംസ്ഥാനക്കാരേയും കുറഞ്ഞ അളവില്‍ കഞ്ചാവും രാസലഹരിയും കൈവശം വച്ചവരേയും മാത്രമാണ് എക്‌സൈസ് പിടികൂടിയിട്ടുള്ളത്. കോട്ടയത്തും ചങ്ങനാശേരിയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന സ്‌ക്വാഡുകള്‍ പോലും ചെറിയ കേസുകള്‍ മാത്രമാണു പിടികൂടിയിരുന്നത്. ഒറ്റക്കേസില്‍ പോലും ലഹരി വരുന്നതിന്റെ ഉറവിടം കണ്ടെത്താനോ ഇടനിലക്കാരെയും മൊത്തവിതരണക്കാരെയും പിടികൂടാനും കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. ലഹരി വിതരണ ഇടപാടുകാരുടെ പകയില്‍ ഒറ്റിക്കൊടുക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പിടികൂടുന്നവയായിരുന്നു ഇത്തരം കേസുകളില്‍ ഭൂരിഭാഗവുമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കഞ്ചാവും എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള രാസലഹരികളും വ്യാപകമായി ജില്ലയില്‍ എത്തിയിട്ടും വരുന്ന വഴി കണ്ടെത്തി വേരറുക്കാന്‍ എക്‌സൈസ് മിനക്കെട്ടിട്ടില്ലത്രേ. അതേസമയം, വഴികള്‍ സംബന്ധിച്ചു വ്യക്തമായ വിവരം ഉണ്ടായിട്ടും സമര്‍ദത്തിനു വഴങ്ങി ഇത്തരക്കാരിലേക്ക് എത്താത്തിരുന്നതാണെന്ന പ്രചാരണവും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. അതേസമയം, അരക്കിലോ കഞ്ചാവോ ഒരു ഗ്രം എം.ഡി.എം.എയോ, ഏതാനും എല്‍.എസ്.ഡി. സ്റ്റാമ്പുകളോ പിടികൂടിയാല്‍ സാഹസികമായി പിടികൂടിയതാണെന്നു വരുത്തി പ്രചരിപ്പിക്കാന്‍ സംഘാംഗങ്ങളില്‍ പലരും പ്രയത്‌നിക്കുകയും ചെയ്തിരുന്നു 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments