എം.എസ്.സി മാത്തമാറ്റിക്‌സ് പരീക്ഷയിൽ ഒന്നാം റാങ്കോടെ മിന്നുന്ന വിജയം കൈവരിച്ച് പാലാ രൂപതാ വൈദികവിദ്യാർത്ഥി


ഒന്നാം റാങ്കോടെ മിന്നുന്ന വിജയം കൈവരിച്ച് പാലാ രൂപതാ വൈദികവിദ്യാർത്ഥി 

 കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (CUSAT)  എം.എസ്.സി മാത്തമാറ്റിക്‌സ് 2024- 2026 (MSc Mathematics) പരീക്ഷയിൽ ഒന്നാം റാങ്കോടെ മിന്നുന്ന വിജയം കൈവരിച്ച് പാലാ രൂപതാ വൈദികവിദ്യാർത്ഥിയായ ബ്രദർ ലെയോ കുരുവിള അലക്സ്. 


20 വിഷയങ്ങളിലും A+ നേടുകയും ഫുൾ ക്രെഡിറ്റോടെ (Full Credit) അപൂർവ്വനേട്ടം കൈവരിക്കുകയും ചെയ്താണ് ബ്രദർ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.  


​പാലാ സെന്റ് തോമസ് കോളേജിൽ നിന്നാണ് ബ്രദർ ലെയോ ബി.എസ്.സി മാത്തമാറ്റിക്‌സ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് കുസാറ്റിൽ മാത്തമാറ്റിക്‌സിൽ ഉപരിപഠനം നടത്തിവരികയായിരുന്നു. മികച്ച വിജയം കൈവരിച്ച ബ്രദർ ലെയോ ഇനി ഫിലോസഫി (Philosophy) പഠനത്തിലേക്ക് പ്രവേശിക്കും.  


പൂവത്തോട് ​കളപ്പുരയ്ക്കൽ അലക്സ് - ഡെയ്സി ദമ്പതികളുടെ മകനാണ്. ജിയോ ആണ് സഹോദരൻ. ബ്രദർ ലെയോ കുരുവിളയുടെ മികവുറ്റ വിജയം പാലാ രൂപതയ്ക്കും നാടിനും അഭിമാനമായി മാറിയിരിക്കുകയാണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments