അന്തരിച്ച പ്രശസ്ത സാംസ്‌കാരിക നായകനും സൂര്യ ഫെസ്റ്റിവലിന്റെ സ്ഥാപകനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് നടി നവ്യാ നായര്‍. അച്ഛന്റെ സ്ഥാനത്തായിരുന്ന അദ്ദേഹത്തിന് പകരംവയ്ക്കാന്‍ മറ്റൊരാളില്ലെന്നും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും നവ്യ പറഞ്ഞു.
അഞ്ച് വര്‍ഷമായി സൂര്യ ഫെസ്റ്റിവലില്‍ തുടര്‍ച്ചയായി നൃത്തം അവതരിപ്പിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. എന്റെ ഡാന്‍സ് ഗുരുവയായ പ്രിയദര്‍ശിനി ഗോവിന്ദുമായി ബന്ധപ്പെടാന്‍ സഹായിച്ചതും അദ്ദേഹമായിരുന്നു. കലാകാരന്മാര്‍ക്കെല്ലാം വലിയ ബഹുമാനവും സ്‌നേഹവുമായിരുന്നു അദ്ദേഹത്തോടുണ്ടായിരുന്നത്.
അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇനി ഗണേശത്തിലെ തിയേറ്ററില്‍ പോയി എങ്ങനെ നൃത്തം ചെയ്യുമെന്നത് വിശ്വസിക്കാനാകുന്നില്ല. സൂര്യ ഫെസ്റ്റിവല്‍ എന്നും ഭംഗിയായി മുന്നോട്ടുപോകണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അതിനാല്‍ ഈ സാംസ്‌കാരിക കൂട്ടായ്മയെ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പിന്തുണ ഉണ്ടാകണമെന്നും നവ്യ പറഞ്ഞു.
1977-ല്‍ അദ്ദേഹം തുടക്കമിട്ട സൂര്യ ഫെസ്റ്റിവല്‍ പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ സാംസ്‌കാരിക ഉത്സവങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.
70 12 23 03 34




0 Comments