നഗരത്തിലെ വിവിധ ഭാഗങ്ങളിലെ മഴയുടെ തോത് കൃത്യമായി രേഖപ്പെടുത്തുന്നതിനായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ എട്ട് കേന്ദ്രങ്ങളിൽ മഴമാപിനികൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി.

നഗരത്തിലെ വിവിധ ഭാഗങ്ങളിലെ മഴയുടെ തോത് കൃത്യമായി രേഖപ്പെടുത്തുന്നതിനായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ എട്ട് കേന്ദ്രങ്ങളിൽ മഴമാപിനികൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. 

മീനച്ചിൽ നദീസംരക്ഷണ സമിതിയുടെയും ഭൂമിക എൻജിഒയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കുന്ന മഴമാപിനിയുടെ വിതരണവും പ്രവർത്തനോദ്ഘാടനവും നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ നിർവഹിച്ചു.

മഴയുടെ അളവ് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിലൂടെ കാലാവസ്ഥാ നിരീക്ഷണം, വെള്ളപ്പൊക്ക സാധ്യതാ വിലയിരുത്തൽ, ദുരന്തനിവാരണം എന്നിവയ്ക്ക് ആവശ്യമായ പ്രാദേശിക വിവരങ്ങൾ ലഭ്യമാകും. വിദ്യാർത്ഥികൾക്ക് മഴയും കാലാവസ്ഥാ വ്യതിയാനങ്ങളും നേരിട്ട് പഠിക്കാനും പദ്ധതി ഉദ്ദേശിക്കുന്നത്

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments