ലോറി ഡ്രൈവറെ ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കളമശ്ശേരി എൻ എ ഡി റോഡിൽ എൽ ബി എസ് സെന്ററിന് സമീപമാണ് സംഭവം.
റോഡരികിൽ നിർത്തിയിട്ട ഐഷർ ലോറിയുടെ ഡ്രൈവർ ക്യാബിനു മുകളിലെ ഫ്രെയിമിൽ കയറിയിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കർണാടക രജിസ്ട്രേഷനിലുള്ള ലോറിയാണ്. ഇയാളും കർണാടകക്കാരനാണെന്ന് സംശയിക്കുന്നു. ഏകദേശം 28 വയസ്സ് പ്രായം തോന്നിക്കും.
സമീപത്തെ ഗോഡൗണിലേക്ക് ലോഡുമായി വന്നതാണ് ലോറി.
70 12 23 03 34




0 Comments