ശബരിമലയിൽ സ്വർണ്ണക്കിരീടം സുരക്ഷിതം; ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ



 ശബരിമലയിൽ സ്വർണ്ണക്കിരീടം സുരക്ഷിതം; ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ  

ശബരിമലയിലെ 55 പവൻ തൂക്കമുള്ള സ്വർണ്ണക്കിരീടം കാണാതായെന്ന വാർത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. 

തിരുവാഭരണം കമ്മീഷണറോട് വിവരങ്ങൾ ചോദിച്ചറിഞ്ഞതിൽ നിന്നും, കിരീടം സന്നിധാനത്തെ സ്ട്രോംഗ് റൂമിൽ തന്നെയുണ്ടെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


 സ്ട്രോംഗ് റൂമിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റൊരു സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നതും, അതേ മാതൃകയിലുള്ള മറ്റൊരു കിരീടം അവിടെയുണ്ടായിരുന്നതുമാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.


കൂടാതെ, ശബരിമലയിലെ അരവണ നിർമ്മാണവും ലേലവും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഫലപ്രദമായി മുന്നോട്ടുപോകുന്നുണ്ടെന്നും, തുലാമാസ പൂജയ്ക്ക് അരവണ ക്ഷാമം ഉണ്ടാകില്ലെന്നും സീസണായി നട തുറക്കുമ്പോൾ 75 ലക്ഷം ടിൻ സ്റ്റോക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 


നിലയ്ക്കലിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി അഞ്ച് കോടി രൂപ ചെലവിൽ എഐ ക്യാമറകൾ സ്ഥാപിക്കുമെന്നും, തീർത്ഥാടർക്കായി 6000 പേർക്കിരിക്കാവുന്ന പന്തൽ ദേവസ്വം ബോർഡ് ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. മരാമത്ത് നിർമ്മാണങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ നാലംഗ ഉന്നത സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, അക്ടോബർ 31-ന് മുൻപ് എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കുമെന്നും കെ. ജയകുമാർ വ്യക്തമാക്കി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments