ഇടുക്കിയിൽ വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്

  

മൃഗസംരക്ഷണ വകുപ്പില്‍ ഇളംദേശം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്കും തൊടുപുഴ, ഇടുക്കി ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിനും വെറ്ററിനറി ഡോക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 


വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ബിവിഎസ്സി ആന്‍ഡ് എഎച്ച് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 89 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 


30 ന് രാവിലെ 11ന് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയും അവയുടെ പകര്‍പ്പുകളും സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. 


യുവ വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ട. വെറ്ററിനറി സര്‍ജന്‍മാരെയും പരിഗണിക്കും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments