തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു

 

തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു 

 മഹാത്മ ഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീം ദിനത്തിൽ  ക്ലസ്റ്റർ തല ഉദ്ഘാടനമാണ് നടന്നത്. ലഹരിയുടെ വ്യാപനം തടയുന്നതിനും ബോധവത്ക്കരണ പരിപാടികൾ സംഘടിച്ചിച്ച് ലഹരിമുക്ത കേരളം സൃഷ്ടിക്കുന്നതിനുമായി യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


 പാലാ മുൻസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ബിജി ജോജോ അധ്യക്ഷയായിരുന്നു. നാഷണൽ സർവീസ് സ്കീം ക്ലസ്റ്റർ കൺവീനർ സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. പി. ടി. എ. പ്രസിഡൻ്റ് രാജേഷ് പാറയ്ക്കൽ, ളാലം പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. ജെസ്റ്റിൻ കൂട്ടുങ്കൽ , കെ. ടി. യു.സി മണ്ഡലം പ്രസിഡൻ്റ് ജോസ്സു കുട്ടി പൂവേലി, ജനജാഗ്രത സമിതി വൈസ് ചെയർമാൻ സന്തോഷ്  മണർകാട്, ഹയർ സെക്കൻഡറി കോട്ടയം ജില്ലാ അസിസ്റ്റൻ്റ് കോ ഓഡിനേറ്റർ രാജൻ സെബാസ്റ്റ്യൻ, ഹെഡ്‌മിസ്ട്രസ്സ് സെമന്ത ജെ ഫിലോമിൻ, മൈക്കിൾ കാവുകാട്ട്, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജിഷ ടി. ജോർജ്,
 പ്രിൻസിപ്പാൾ ജയകുമാരി വി. ആർ , സ്റ്റാഫ്  സെക്രട്ടറി പ്രതീഷ് കുമാർ ഡി എന്നിവർ എന്നിവർ പ്രസംഗിച്ചു. 


തൂഫാൻ കമാൻ്റോസ് പ്രഖ്യാപനവും ക്യാപ് അണിയിക്കലും പാലാ എസ്. ഐ. സുരേഷ് കുമാർ ഡി.എസ് നിർവ്വഹിച്ചു. പാലാ സിവിൽ എക് സൈസ് ഓഫീസർ സുജാത സി.വി. മെഗാ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. വോളൻ്റീയർ അനന്തനാരായണൻ എസ് . എൻ . എസ്. എസ്. ദിന സന്ദേശം നല്കി. വോളൻ്റീയർ ജനിഫർ ജോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



 തുടർന്ന് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊളളുന്ന ഫ്ലാഷ് മോബും അവതരിപ്പിച്ചു. സ്‌കൂളിലെ പവർ ബ്രിഗേഡ് അംഗങ്ങളും പരിപാടികളിൽ പങ്കെടുത്തു. പരിപാടികൾക്ക് വിമുക്തി ക്ലബ്ബ് കൺവീനർ സുനിൽകുമാർ, അദ്ധ്യാപകരായ അനിൽകുമാർ കെ.ജി., ജോമിസ് ജോസഫ്, ഗുരുദാസൻ സി.പി., ടിബു ചാക്കോ, ബാബു ടി. കെ. , ജാൻസി മാത്യു, അപർണ്ണ പി., ഡിവിന എസ്. റോസ്, ആദിത്യ ഷാജി, ജിസ്‌റ്റി ജോസ്, അനുമോൾ വി.ജി. സുജ മാത്യു, ലിൻസി എം അഗസ്റ്റിൻ, പീറ്റർ ജോൺ, രാജേഷ് ലാൽ , അനിൽകുമാർ പി.ബി. എന്നിവർ നേതൃത്വം നല്കി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments