കഥാപ്രസംഗം എന്ന കലയുടെ കാലിക പ്രസക്തി ഇന്നും തുടരുന്നു : സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ



 കഥാപ്രസംഗം എന്ന കലയുടെ കാലിക പ്രസക്തി ഇന്നും തുടരുകയാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മലയാള കലാ അക്കാദമിയുടെ ജോർജ് ചാത്തമ്പടം പുരസ്‌കാരം കാഥികൻ സൂരജ് സത്യന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

 കാഥികൻ എന്ന നിലയിൽ മാത്രമല്ല മറ്റെല്ലാ നിലകളിലും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വമായിരുന്നു ജോർജ് ചാത്തമ്പടം. അദ്ദേഹത്തിന്റെ കഥകൾ എല്ലാക്കാലത്തും ആസ്വാദക മനസുകളിൽ ആഴത്തിൽ സ്പർശിച്ചവയായിരുന്നു. അദ്ദേഹത്തെ ഓർമ്മിക്കാൻ കുടുംബാംഗങ്ങളും, മലയാള കലാ അക്കാദമിയും ഇത്തരം ഒരു വേദി സജീകരിച്ചതും എല്ലാക്കാലത്തും സ്മരിക്കപ്പെടുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.  


 കോട്ടയം പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് അഡ്വ.വിബി ബിനു യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രശസ് സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ഈശ്വര പ്രാർത്ഥന നടത്തി. അന്തരിച്ച പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അനുസ്മരണ സന്ദേശം യോഗത്തിൽ മലയാള കലാ അക്കാദമി ഡയറക്ടർ ബോർഡ് അംഗവും അവാർഡ് ജൂറി ചെയർമാനുമായ പഴയിടം മുരളി അവതരിപ്പിച്ചു.  


 മലയാള കലാ അക്കാദമി ചെയർമാൻ വിനോദ് ചമ്പക്കര ആമുഖ പ്രഭാഷണം നടത്തുകയും, കാഥികൻ ജോർജ് ചാത്തമ്പടം അനുസ്മരണം നടത്തുകയും ചെയ്തു. മലയാള കലാ അക്കാദമി ഡയറക്ടർ ഡോ.എൻ ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു. പ്രശസ്ത കാഥികനും, നടനും തിരക്കഥാകൃത്തുമായ മുതുകുളം സോമനാഥ് അനുസ്മരണ പ്രസംഗം നടത്തി.  


 മലയാള കലാ അക്കാദമി ട്രഷറർ മിനീഷ് കുമാർ, പബ്ലിക്ക് ലൈബ്രറി സെക്രട്ടറി കെ.സി വിജയകുമാർ എന്നിവർ പ്രസംഗിച്ചു. പുരസ്‌കാര ജേതാവ് സൂരജ് സത്യൻ മറുപടി പ്രഭാഷണം നടത്തി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments