ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ പാരമ്പര്യരീതിയിലുള്ള മണലിലെഴുത്തിന്റെയും വിജയദശമി വിദ്യാരംഭച്ചടങ്ങിന്റെയും ആചാര്യസ്ഥാനത്തേക്ക് ഇത്തവണ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസായ പൂവരണി കണ്ടത്തിനാനി ലീല ഗോവിന്ദന്‍ എത്തുന്നു.
വര്‍ഷങ്ങളായി ഈ പുണ്യചുമതല നിര്‍വഹിച്ചിരുന്ന പ്രമുഖ കവി ആര്‍.കെ. വള്ളിച്ചിറ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്നതിനാലാണ് ലീല ടീച്ചര്‍ ആചാര്യസ്ഥാനം ഏറ്റെടുക്കുന്നത്. വരും വര്‍ഷങ്ങളില്‍ വിജയദശമിനാളില്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ആദ്യക്ഷരം കുറിക്കുന്നത് ലീല ടീച്ചറുടെ കൈകളിലൂടെയായിരിക്കും.
ആയിരക്കണക്കിന് ശിഷ്യര്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുകൊടുത്ത ലീലടീച്ചര്‍ ഈരാറ്റുപേട്ട മുസ്ലിം ഗവ. എല്‍.പി. സ്‌കൂളിലെ ഹെഡ്മിസ്ട്രസായാണ് വിരമിച്ചത്. എസ്.എന്‍.ഡി.പി. മീനച്ചില്‍ ശാഖ വനിതാസംഘത്തെ പതിറ്റാണ്ടുകളായി നയിക്കുന്ന അവര്‍ ഗുരുദേവ സന്ദേശപ്രചാരണം, കുടുംബപ്രാര്‍ത്ഥന പ്രസ്ഥാനം, നാരായണീയം പഠനക്ലാസുകള്‍, പ്രകൃതിസംരക്ഷണ ബോധവത്കരണം എന്നിവയില്‍ സജീവ സാന്നിധ്യമാണ്.
പ്രസിദ്ധമായ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നവരാത്രി നാളില്‍ നടക്കുന്ന തൂലികാ പൂജയും പാരമ്പര്യ രീതിയിലുള്ള മണലില്‍ എഴുത്തും അതിവിശിഷ്ടമാണ്. നാലുവയസ്സുകാര്‍ മുതല്‍ എണ്‍പതു വയസ്സുകാര്‍ വരെ ഇവിടെ വിജയദശമി നാളില്‍ പാരമ്പര്യ രീതിയില്‍ മണലില്‍ ഹരിശ്രീ കുറിക്കാനെത്തുന്നുണ്ട്.
ശിവഗിരി ശാരദാ ദേവീക്ഷേത്ര സന്നിധിയിലെ പഞ്ചാര മണല്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടുവന്ന് അത് വിരിച്ചാണ് കാവിന്‍പുറം ക്ഷേത്രത്തില്‍ പാരമ്പര്യ രീതിയില്‍ മണലിലെഴുത്ത് നടത്തുന്നത്. ആചാര്യ സ്ഥാനത്തേക്ക് വിജയദശമി നാളില്‍ ലീല ടീച്ചറിനെ ഭക്തര്‍ ചേര്‍ന്ന് വരവേല്‍ക്കും.
കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ ലീലടീച്ചറെ ആദരപൂര്‍വ്വം ആചാര്യവരണത്തോടെ ആനയിക്കും.
കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ ലീലടീച്ചറെ ആദരപൂര്‍വ്വം ആചാര്യവരണത്തോടെ ആനയിക്കും.





0 Comments