മീനച്ചിൽ കാർഷിക വികസന ബാങ്ക് കെ എം മാണി മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു.
മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻറെ ആഭിമുഖ്യത്തിൽ താലൂക്കിലെ ഏറ്റവും മികച്ച കർഷകർക്കും , കർഷക തൊഴിലാളിക്കും ഏർപ്പെടുത്തിയ അഞ്ചാമത് കെ എം മാണി മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു. അറുപത്തി മൂന്ന് വർഷക്കാലമായി പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന കാർഷിക വികസന ബാങ്കിൻ്റെ പ്രഥമ വൈസ് പ്രസിഡൻ്റായിരുന്നു കെ എം മാണി.
അതോടൊപ്പം ഓഹരി ഉടമകളുടെ മക്കളിൽ പഠനത്തിൽ മികച്ച വിജയം കരസ്ഥമാക്കിയവരെയും അഭിനന്ദിച്ചു. റ്റിറ്റി ജെയിംസ് മേനാച്ചേരിൽ, ജോമി ജോർജ് കോയിക്കാട്ടിൽ, ജോസ് ഫിലിപ്പ് നരിക്കാട്ട്, മോളി പോൾ വടക്കേ തോണിക്കുഴിയിൽ എന്നിവർ കർഷക അവാർഡുകളും, രാമകൃഷ്ണൻ നായർ പറമ്പത്ത് തെക്കേതിൽ കർഷക തൊഴിലാളി അവാർഡും ഏറ്റുവാങ്ങി.
സംസ്ഥാന കാർഷിക വികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഫിൽസൺ മാത്യൂസ് കർഷക അവാർഡുകളും, കേരള ബാങ്ക് ഡയറക്ടർ ജോസ് ടോം കർഷക തൊഴിലാളി അവാർഡും, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ വിദ്യാർത്ഥി അവാർഡുകളും വിതരണം ചെയ്തു.
ബാങ്ക് പ്രസിഡൻറ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.ജോൺസൺ പുളിക്കീൽ, സജേഷ് ശശി, ബിജു പാലൂപടവിൽ, കാർഷിക വികസന ബാങ്ക് റീജിയണൽ മാനേജർ ജോസഫ് തോമസ്, ബിജി ജോജോ, കെ പി ജോസഫ്, ബാബു റ്റി ജി , ജോ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
70 12 23 03 34





0 Comments