ഗുരുനിന്ദയ്ക്കെതിരെ പ്രതിഷേധത്തിന്റെ ജ്വാലയുയര്‍ത്തി പാലായില്‍ പന്തംകൊളുത്തി പ്രകടനം; എസ്.എന്‍.ഡി.പി. മീനച്ചില്‍ യൂണിയന്‍ പാലാ പൊലീസില്‍ പരാതി നല്‍കി
ഭഗവാന്‍ ശ്രീനാരായണ ഗുരുദേവനെ നവമാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്നാരോപിച്ച് പേരമംഗലം സ്വദേശിയായ യൂട്യൂബര്‍ സുഭാഷിനെതിരെ പ്രതിഷേധത്തിന്റെ ജ്വാലയുയര്‍ത്തി എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ പാലായില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. 49 ശാഖകളില്‍ നിന്നെത്തിയ പ്രവര്‍ത്തകരും ഗുരുദേവ ഭക്തരും പങ്കെടുത്ത പ്രകടനം യൂണിയന്‍ ആസ്ഥാനത്തുനിന്ന് ആരംഭിച്ചു.
യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസിന്റെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പന്തംകൊളുത്തി പ്രകടനം പാലാ ടൗണിലൂടെ സ്റ്റേഡിയം ജംഗ്ഷനിലേക്ക് നടത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
ഗുരുദേവനെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ ആള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.
പ്രതിഷേധ പ്രകടനത്തിനും സമ്മേളനത്തിനും യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, കണ്‍വീനര്‍ ഉല്ലാസ് മതിയത്ത്, വൈസ് ചെയര്‍മാന്‍ സജീവ് വയല, ജോയിന്റ് കണ്‍വീനര്‍ ഷാജി തലനാട്, നേതാക്കളായ അനീഷ് പുല്ലുവേലില്‍, സാബു കൊടൂര്‍, സജി ചേന്നാട്, മിനര്‍വ മോഹന്‍, സംഗീത അരുണ്‍, സിന്ധു സാബു കൊടൂര്‍, ബിന്ദു, സുജ, അരുണ്‍ കുളമ്പള്ളില്‍, വിവിധ ശാഖാ നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഗുരുദേവനെതിരായ അവഹേളനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി വിശ്വാസിസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും ഇത്തരം പ്രവണതകള്‍ ആവര്‍ത്തിച്ചാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
70 12 23 03 34





0 Comments