വ്യാപാരികളെ ഭീഷണിപ്പെടുത്തി പണപ്പിരിവ്: വ്യാജ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മറവില്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പാലായിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ്, ഫിഷ് മാര്‍ക്കറ്റ്, വിവിധ റസ്റ്റോറന്റുകള്‍ എന്നിവയ്ക്കെതിരെ വ്യാജവും അപകീര്‍ത്തികരവുമായ നെഗറ്റീവ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും, തുടര്‍ന്ന് ഇവ പിന്‍വലിക്കുന്നതിന് പണപ്പിരിവ് നടത്തുകയുമാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നതെന്ന് സമിതി നേതാക്കൾ കുറ്റപ്പെടുത്തി
വ്യാപാരികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ബ്ലാക്ക്മെയിലിംഗ് പ്രവണതകള്‍ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.
വ്യാപാരികളെ വഞ്ചിച്ച് പണം തട്ടാന്‍ ശ്രമിക്കുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം, കുറ്റക്കാര്‍ക്കെതിരെ പോലീസിലും കോടതിയിലും അടിയന്തരമായി നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചന് മറ്റത്തിലും ജനറല്‍ സെക്രട്ടറി വി.സി. ജോസഫും അറിയിച്ചു.
70 12 23 03 34




0 Comments