വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയിൽ പെൺകുട്ടിയുടെ ആത്മഹത്യാ ഭീഷണി..... അനുനയിപ്പിച്ച് രക്ഷപ്പെടുത്തി പോലീസും അഗ്നിരക്ഷാസേനയും…




 ഇടുക്കിയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയിൽ പെൺകുട്ടി കൊക്കയിൽ ചാടി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി.  

 തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് പരുന്തുംപാറയിലെ പ്രധാന ആകർഷണകേന്ദ്രമായ ടാഗോർ ഹെഡിന് മുകളിൽ കയറി വണ്ടിപ്പെരിയാർ സ്വദേശിനിയായ പെൺകുട്ടി താഴെയുള്ള കൊക്കയിലേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. അപകടകരമായ രീതിയിൽ കുന്നിൻ മുകളിൽ പെൺകുട്ടി നിലയുറപ്പിച്ചതോടെ സമീപത്തുണ്ടായിരുന്ന സഞ്ചാരികളും നാട്ടുകാരും പരിഭ്രാന്തരായി.  


 ടാഗോർ ഹെഡിന് മുകളിൽ അപകടകരമായ അവസ്ഥയിൽ പെൺകുട്ടിയെ കണ്ട പ്രദേശവാസിയായ ഫോട്ടോഗ്രാഫർ ഉടൻ തന്നെ അവിടേക്ക് എത്തുകയും കുട്ടിയോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഡോക്ടറാകാൻ പഠിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും എന്നാൽ ആ ലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ലെന്നും അതിനാൽ ജീവനൊടുക്കുകയാണെ ന്നുമാണ് പെൺകുട്ടി ഇയാളോട് പറഞ്ഞത്. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ഫോട്ടോഗ്രാഫർ ഉടൻ തന്നെ വിവരം പീരുമേട് പോലീസിനെ അറിയിക്കുകയായിരുന്നു. 


 വിവരം ലഭിച്ച ഉടൻ തന്നെ പീരുമേട് പോലീസ്, ഷാഡോ പോലീസ്, അഗ്നിരക്ഷാ സേന എന്നിവർ ചേർന്ന് മിന്നൽ വേഗത്തിൽ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. കുട്ടിയെ പ്രകോപിപ്പിക്കാ തെയും അപകടത്തിലേക്ക് തള്ളിവിടാതെയും രക്ഷപ്പെടുത്താൻ സേനാംഗങ്ങൾ അതീവ ജാഗ്രത പുലർത്തി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ച് അനുനയിപ്പിക്കുകയും കുട്ടിയുടെ ശ്രദ്ധ തിരിച്ച് വളരെ തന്ത്രപൂർവം അപകട മേഖലയിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷപ്പെടുത്തുകയുമാ യിരുന്നു.



 ദുരന്തമുഖത്തുനിന്ന് രക്ഷപ്പെടുത്തിയ പെൺകുട്ടിയെ ഉദ്യോഗസ്ഥർ ഉടൻ തന്നെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. നിലവിൽ കുട്ടിക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിനായി കൗൺസിലിങ്ങിന് വിധേയയാക്കിയതായി പോലീസ് അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ കുടുംബാംഗങ്ങളെയും വിവരമറിയിച്ചിട്ടുണ്ട്. പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും ഫോട്ടോഗ്രാഫറുടെയും കൃത്യസമയത്തുള്ള ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. 


 (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ സഹായം ആവശ്യമായി വരുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സേവനങ്ങൾ തേടുക. സംസ്ഥാന സർക്കാരിന്റെ ‘ദിശ’ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471 2552056)


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments