സെർവർ ഡൗൺ....പാലായിൽ ലേണേഴ്സ് ടെസ്റ്റ് മുടങ്ങി.....പകരം ടെസ്റ്റ് ബുധനാഴ്ച

 

പാലായിൽ   ലേണേഴ്സ് ടെസ്റ്റ് മുടങ്ങി. ടെസ്റ്റിനു വന്നവർ നിരാശരായി മടങ്ങി. അൻപതിൽപരം ആളുകളാണ് ഇന്ന് പാലാ ചെത്തിമറ്റത്തുള്ള ആർ ടി ഓഫീസിൽ ലേണേഴ്സ് ടെസ്റ്റ് എഴുതാൻ എത്തിയത്. രാവിലെ എട്ടു മണിയോടെ ആളുകൾ ടെസ്റ്റിനായി എത്തിയിരുന്നു. 


എന്നാൽ, ഒൻപതു മണിയോടെ സെർവർ ഡൗൺ ആണെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നുവെന്ന് ടെസ്റ്റിനെത്തിയവർ പറഞ്ഞു. ഓഫീസ് സമയം ആയതോടെ ഇവരോട് ഇന്ന് ടെസ്റ്റില്ലെന്നും ഉദ്യേഗസ്ഥർ പറഞ്ഞു. 


പകരം ബുധനാഴ്ച ടെസ്റ്റ് നടത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് നിരവധിപ്പേർക്കു ബുദ്ധിമുട്ടായി. കുറച്ചു താമസിച്ചായാലും ഇന്ന് തന്നെ ടെസ്റ്റ് നടത്തുന്നതായിരുന്നു ഉചിതമെന്ന് ഉദ്യോഗാർത്ഥികൾ അഭിപ്രായപ്പെട്ടു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments