സംസ്ഥാനത്തെ ആശുപത്രികളിലെ മരുന്ന് കണക്കുകളിൽ കൃത്യമായ വ്യക്തത വേണമെന്ന് ഡിഎംഒമാരുടെ യോഗത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ കർശന നിർദ്ദേശം നൽകി.
മരുന്നുകളുടെ കാര്യത്തിൽ കൃത്യമായ കണക്കുകൾ സൂക്ഷിക്കണമെന്നും മരുന്ന് ക്ഷാമം സംബന്ധിച്ച വാർത്തകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, അടിയന്തരമായി മരുന്ന് എത്തിക്കാൻ കെ.എം.എസ്.സി.എൽ-ന് (KMSDL) നിർദ്ദേശം നൽകി.
മരുന്ന് സംഭരണശാലകൾ കാലിയാണെന്നും സ്റ്റോക്ക് എത്തിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും ഡിഎംഒമാർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ലോക്കൽ പർച്ചേസ് കൂട്ടാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. റീ-ടെൻഡർ അംഗീകരിക്കുന്ന നടപടികൾ വൈകുന്നതിലും കെ.എം.എസ്.സി.എൽ-ന്‍റെ മെല്ലെപ്പോക്കിനെതിരെയും യോഗത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു.
70 12 23 03 34




0 Comments