മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയത്.
ആവശ്യമായ രേഖകളും വിവരങ്ങളും കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.മരം മുറിച്ചത് വനഭൂമിയിൽ നിന്നാണോ എന്ന കാര്യത്തിലും കുറ്റപത്രത്തിൽ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കാത്തതും കോടതിയുടെ നടപടിക്ക് കാരണമായി.ഈ മാസം 17നാണ് വനംവകുപ്പ് ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ആവശ്യമായ രേഖകളും വ്യക്തമായ വിവരങ്ങളും ഉൾപ്പെടുത്തി കുറ്റപത്രം വീണ്ടും സമർപ്പിക്കേണ്ട സാഹചര്യമാണുള്ളത്.
70 12 23 03 34




0 Comments