വാഗമൺ, വെള്ളിക്കുളം, തീക്കോയി പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികാരികൾ
മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക.
മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും സുരക്ഷയ്ക്ക് മുൻഗണന നൽകുകയും ചെയ്യുക.
പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായതായി വാർത്തകൾ പ്രചരിച്ചെങ്കിലും ഉരുൾപൊട്ടൽ സംഭവിച്ചിട്ടില്ലെന്നാണ് പ്രാദേശികവാസികളിൽനിന്ന് ലഭിക്കുന്ന വിവരം. വാഗമൺ മലനിരകളിൽ പെയ്ത ശക്തമായ മഴ സഞ്ചാരികളെയും ആശങ്കയിലാക്കി.
ഇന്നും നാളെയുമെല്ലാം അവധിദിവസങ്ങളായതിനാൽ ഹോംസ്റ്റേകളുടെയും റിസോർട്ടുകളുടെയും ബുക്കിങ് പൂർണ്ണമാണ്. ഇതിനിടെ ഉരുൾപൊട്ടി എന്ന വാർത്തകൾ സഞ്ചാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും ഇടത്തരം മഴ ലഭിക്കുമെന്ന മുന്നറിയിപ്പ് മാത്രമാണ് നൽകിയിരിക്കുന്നത്.
എന്നാൽ നിലവിൽ റെഡ് അലർട്ടിന് സമാനമായ മഴയാണ് പ്രദേശത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാഗമണ്ണിൽനിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളം തീക്കോയി വഴിയാണ് മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തുന്നത്. >ഇതിനെത്തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് വേഗത്തിൽ ഉയരുകയാണ്. ആറ്റിൻതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം പ്രാദേശിക ഭരണകൂടവും നൽകിയിട്ടില്ല. അപകടസാധ്യത മുൻനിർത്തി മേഖലകളിൽനിന്ന് മാറിനിൽക്കാനും ആറുകളിലോ തോടുകളിലോ ഇറങ്ങാതിരിക്കാനും ജനങ്ങൾ ജാഗ്രത പാലിക്കണം.
70 12 23 03 34




0 Comments