65-ാം സ്‌നേഹവീടും യാഥാര്‍ത്ഥ്യമാക്കി സ്‌നേഹദീപം ഭവനപദ്ധതി

 

65-ാം സ്‌നേഹവീടും യാഥാര്‍ത്ഥ്യമാക്കി സ്‌നേഹദീപം ഭവനപദ്ധതി 

 ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധതി 65-ാം സ്‌നേഹവീടും യാഥാര്‍ത്ഥ്യമാക്കി.



 കൊഴുവനാല്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന 28-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം നാളെ (18.10.2026, ഞായര്‍) ഉച്ചകഴിഞ്ഞ് 1.30 ന് മേവട കാവുംപടിക്ക് സമീപം നിര്‍മ്മിച്ചിരിക്കുന്ന വീടിന്റെ അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.


 കിടങ്ങൂര്‍ സ്വദേശിയും അമേരിക്കന്‍ മലയാളിയുമായ സൈമണ്‍ കോട്ടൂര്‍ ആണ് ഈ വീട് നിര്‍മ്മാണത്തിനാവശ്യമായ 4 ലക്ഷം രൂപ സ്‌നേഹദീപം കൊഴുവനാലിനു നല്‍കിയത്. 


മേവട സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തിലാണ് ഈ വീടിന്റെ തറയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 65-ാം സ്‌നേഹവീടിന്റെ വെഞ്ചിരിപ്പു കര്‍മ്മം മേവട സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ തലോടിലും താക്കോല്‍ സമര്‍പ്പണം ജില്ലാ ജഡ്ജി ജോഷി ജോണ്‍ ചാവേലിലും നിര്‍വ്വഹിക്കും.


 മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments