ഗജരത്നം പല്ലാട്ട് ബ്രഹ്‌മദത്തൻ അനുസ്മരണം ഞായറാഴ്ച


ഗജരത്നം പല്ലാട്ട് ബ്രഹ്‌മദത്തൻ അനുസ്മരണം  ഞായറാഴ്ച 

  ഇടിമിന്നലേറ്റ് അകാലത്തിൽ വിടപറഞ്ഞ
ഗജരത്നം പല്ലാട്ട് ബ്രഹ്മദത്തൻ്റെ അനുസ്മരണം
ഞായറാഴ്ച  (18.10.2026) രാവിലെ 9.30 ന് പാലാ
മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ നടത്തും.

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പ് എടുക്കാൻ ഭാഗ്യം ലഭിച്ച പല്ലാട്ട് ബ്രഹ്മദത്തന്റെ ദേഹവിയോഗം പൂരപ്രേമികൾക്ക് തീരാദുഃഖമാണ് സൃഷ്ടിച്ചത്.


        അഴകും തലയെടുപ്പും ശാന്ത സ്വഭാവവും ദൈവീകതയുംകൊണ്ട് ബ്രഹ്‌മദത്തന് പകരക്കാരനാകാൻ അധികം നാട്ടാനകൾ കേരളത്തിൽ ഇല്ലായിരുന്നു.


 ഉത്സവപറമ്പുകളിൽ ഒഴിവാക്കാനാവാത്ത താരമായ  ബ്രഹ്‌മദത്തൻ വർഷങ്ങളായി ളാലത്തപ്പൻ്റെ തിടമ്പേറ്റിയ ഓർമ്മകൾ പങ്കു വെക്കുന്നതിന്  പാലായിലെ പൗരാവലി ഒത്തുചേർന്ന് അനുസ്‌മരണം നടത്തുമെന്ന് പൗരസമിതി ഭാരവാഹികളായ പി.എൻ.പരമേശ്വരൻ നായർ പുത്തൂർ, നാരായണൻ കുട്ടി അരുൺ നിവസ്,ഉണ്ണി അശോക, ,ടി.എൻ.രാജൻ
എന്നിവർ അറിയിച്ചു.


മാണി സി. കാപ്പൻ എംഎൽഎ
സമ്മേളനം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ അദ്ധ്യക്ഷയാകും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments