സിവിൽ സ്റ്റേഷൻ ജംഗഷനിലെ ട്രാഫിക് സിഗ്നലിന് നഗരസഭ എതിരല്ല. നഗരവികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
സിവിൽ സ്റ്റേഷൻ ജം ഗഷ നി ലിൽ ഓട്ടോമാറ്റിക് സി ഗ്നൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആരുമായി തർക്കമില്ലയെന്നും അതിന് മുന്നാടിയായി അവിടെ ഒരു ട്രാഫിക് ഐലൻ്റ് കൂടി സ്ഥാപിക്കുന്നത് വേഗത്തിലാക്കണമെന്ന ഒരു നിർദ്ദേശം മാത്രം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
പാലായുടെ ഏറ്റവും മനോഹരമായ ഹൃദയ ഭാഗത്ത് ഇപ്പോൾ ടാറിംഗ് വീപ്പകൾ വളച്ച് വച്ചാണ് ഐലൻ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് പാലയ്ക്ക് നാണക്കേടായിരുന്നു.കഴിഞ്ഞ കൗൺസിലിൻ്റെ കാലത്ത് PWD അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫണ്ടിൻ്റെ അപര്യപ്തത മൂലം തടസ്സം വന്നപ്പോൾ ജോസ് കെ.മാണി എംപി തുക അനു വദിക്കുകയും അതിന് ട്രാഫിക് ക്രമീകരണത്തിനുള്ള സർക്കാർ വിദഗ്ദ്ധ ഏജൻസിയായ നാറ്റ്പാക് സ്ഥലം സന്ദർശിച്ച് Estimate തയ്യാറാക്കി ടെൻഡർ നടപടികൾ സ്വീകരിച്ചുവരുകയുമാണ്.
ഈ രുപകൽപനയിൽ ഹൈമാസ്റ്റ് ലൈറ്റിനും ജോസ്.കെ.മാണി എംപി തുക അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാറ്റ്പാക്കുമായി ബന്ധപ്പെട്ട് അവരുടെ നിർദ്ദേശം കൂടി സ്വീകരിക്കാതെ ഇത് സ്ഥാപിച്ചാൽ പീന്നീട് മാറ്റേണ്ടി വന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടും നഷ്ടവും മനസ്സിലാക്കി ബന്ധപ്പെട്ടവരുടെ ഒരു മീറ്റിംഗ് വിളിച്ച് കുട്ടി അവരുടെ നിർദ്ദേശപ്രകാരം ട്രാഫിക് സിഗ നൽ മുൻകൂട്ടി വച്ചാലും നഗരസഭ എതിരല്ലന്നും മുന്നണി കൺവീനർ എന്ന നിലയിൽ ബിജു പാലുപ്പടവൻ പറഞ്ഞു.
അല്ലെകിൽ നഗരസഭ തന്നെ പീന്നീട് ആക്ഷേപം കേൾക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ തർക്കവും രാഷ്ട്രിയവും ഇല്ലാത്ത പൊതു ജന വിഷയമായതിനാൽ ഇതിനായി ആരും സമരം നടത്തേണ്ട ആവശ്യമില്ലന്നും ചെയർപേഴ്സണുമായി സംസാരിച്ച് യുക്തമായ തീരുമാനം എടുക്കാവുന്ന വിഷയമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
70 12 23 03 34






0 Comments