ഒപ്റ്റിക്കല്‍ ഫൈബറിലെ തരംഗങ്ങളുടെ നിയന്ത്രണം പാലാ സ്വദേശികളായ ദമ്പതിമാര്‍ക്ക് പേറ്റന്റ്


ഒപ്റ്റിക്കല്‍ ഫൈബറിലെ തരംഗങ്ങളുടെ നിയന്ത്രണം പാലാ സ്വദേശികളായ   ദമ്പതിമാര്‍ക്ക് പേറ്റന്റ്

ഒപ്റ്റിക്കല്‍ ഫൈബറിലൂടെ കടന്നു പോകുന്ന പ്രകാശ തരംഗങ്ങളെ
നിയന്ത്രണ വിധേയമാക്കുന്ന സാങ്കേതിക വിദ്യ സ്വായത്തമാക്കിയതിന് പാലാ
സ്വദേശികളായി ദമ്പതിമാര്‍ക്ക് പേറ്റന്റ് ലഭിച്ചു. പാലാ പയപ്പാര്‍ കാടന്‍
കാവില്‍  ടോം തോമസ്(52), ഭാര്യ ഡോ. ലിനി എല്‍..ആലപ്പാട്ട് (51) എന്നിവര്‍ക്കാണ് നേട്ടം.


ഇവരുടെ പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായകെ.ടി.എസ്.ഇന്നൊവേഷന്‍ ലാബ്‌സിനാണ് ചെന്നെയിലെ ഇന്‍ഡ്യന്‍ പേറ്റന്റ് ഓഫീസ് പേറ്റന്റ് നല്‍കിയിരിക്കുന്നത്. നവീന മേഖലകളായ ഒപ്റ്റിക്കല്‍കമ്പ്യൂട്ടിങ്, കമ്മ്യൂണിക്കേഷന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിങ് മേഖലകളില്‍ സഹായകമായ പോളിഗണ്‍ ക്രിസ്റ്റല്‍  ഒപ്റ്റിക്കല്‍ ബഫര്‍ സാങ്കേതിക
വിദ്യക്കാണ് പേറ്റന്റുകള്‍ ലഭിച്ചിരിക്കുന്നത്. 


ഓരോ സെക്കന്റിലും
വന്‍തോതിലുള്ള വിവരങ്ങളാണ് പ്രകാശ തരംഗങ്ങളായി ഒപ്റ്റിക്കല്‍ ഫൈബറിലൂടെ സഞ്ചരിക്കുന്നത്. ഈ തരംഗങ്ങളെ നിയന്ത്രിക്കാനും റൂട്ട് ചെയ്യാനും സ്വിച്ച് ചെയ്യാനും പ്രോസസ്സ് ചെയ്യാനും സാധിച്ചാല്‍ കമ്മ്യൂണിക്കേഷന്‍ പ്രകാശ വേഗത്തില്‍ നടത്തുവാന്‍ സാധിക്കും. 


ഇതിനു ആവശ്യമായ സാങ്കേതിക വിദ്യയാണ് പോളിഗണ്‍ ക്രിസ്റ്റല്‍  ഒപ്റ്റിക്കല്‍ ബഫര്‍ ടെക്‌നോളജി മുന്നോട്ടു വെക്കുന്നത്.
സാങ്കേതിക രംഗത്ത് വളരെയേറെ പ്രാധാന്യമുള്ള കണ്ടുപിടുത്തമായതിനാല്‍ ആഗോള ഭീമന്‍ കമ്പനി ആയ എന്‍.വി.ടിയയുടെ പ്രശംസ ഇവരെ തേടിയെത്തിയിട്ടുണ്ട്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments