കാനാട്ടുപാറയിലെ അടച്ചിട്ടിരിക്കുന്ന മാല്യന്യ കേന്ദ്രം ഇനി ഡംപിംഗ് ഗ്രൗണ്ട് ആക്കാൻ ഒരു കാരണവശാലും ശ്രമിക്കില്ല. ചെയർപേഴ്സൺ മായാ രാഹൂൽ, മുന്നണി കൺവീനർ ബിജു പാലുപ്പടവൻ.



കാനാട്ടുപാറയിലെ അടച്ചിട്ടിരിക്കുന്ന മാല്യന്യ കേന്ദ്രം ഇനി ഡംപിംഗ് ഗ്രൗണ്ട് ആക്കാൻ ഒരു കാരണവശാലും ശ്രമിക്കില്ല. ചെയർപേഴ്സൺ മായാ രാഹൂൽ, മുന്നണി കൺവീനർ ബിജു പാലുപ്പടവൻ.

പാലാ നഗരസഭയിൽ വലിയ ഒരു ജനകീയ പ്രക്ഷോപണത്തെ തുടർന്നാണ് കാനാട്ടു പാറയിലുള്ള ഡംപിംഗ് ഗ്രൗണ്ട് അടച്ച് പൂട്ടിയെ തെന്ന യാഥാർത്യം നിലവിലെ ഭരണ സമിതിക്ക് കൃത്യമായി അറിയാമെന്നും അതനുസരിച്ച് തദ്ദേശവാസികളെ ബോധ്യപ്പെടുത്തി മാത്രമെ എന്തെങ്കിലും ആലോചനകൾ അവിടെ നടത്തുകയുള്ളുവെന്നും അവർ പറഞ്ഞു. 

ബലപ്രയോഗം ഈ മുന്നണിയുടെ നയമല്ല. പാലാ നഗരസഭയിൽ മാല്യ ന്യ സംഭരണ കേന്ദ്രത്തിനായി പൂർവ്വികരായ ഭരണാധികാരികൾ ഏറ്റവും ജനവാസം കുറവായ കാനാട്ടുപാറയിലെ 3.5 ഏക്കർ സ്ഥലം  ഏറ്റെടുത്തു. പീന്നീട് സമീപ ഭവനങ്ങളെ ഒഴിപ്പിച്ച് ഇപ്പോൾ 6.5 ഏക്കറോളം സ്ഥലം അവിടെ ഉണ്ട്.മാല്യന്യം ഉൽപാദിപ്പിക്കുന്നവർ അവരുടെ മാല്യന്യം ഉറവിടത്തിൽ തന്നെ  സംസ്കരിക്കണമെന്നാണ് സർക്കാർ നയം . ഇത് വരുന്നതിന് മുൻപ് പാലാ നഗരസഭയിലെ ഹോട്ടലുകളിലെയും മറ്റും ഭക്ഷണ വേസ്റ്റ്, ചത്ത മൃഗങ്ങൾ ഉൾപ്പെടെ അവിടെയാണ് സംസ്കരിച്ചിരുന്നത്. 
കാലക്രമേണ ഡംപിംഗ് ഗ്രൗണ്ടിൻ്റെ  സമീപ പ്രേദശങ്ങളിൽ വീടുകളുടെ എണ്ണം വർദ്ധിക്കുകയും തദ്ദേശവാസികൾക്ക് മാല്യന്യ പ്രശ്നങൾ ഉണ്ടാവുകയും ചെയ്തു. എന്നാൽ 2010 ൽ കുര്യാക്കോസ് പടവൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന കാലഘട്ടത്തിൽ ക്ലിൻ പാലാ പദ്ധതിയുടെ ഭാഗമായി 26 വാർഡിലെയും ഭക്ഷണ വേസ്റ്റ് ഉൾപ്പെടെയുള്ള മാല്യന്യങ്ങൾ 16 ഓട്ടോറിഷകൾ വാങ്ങി  അതിൽ ശേഖരിച്ച് കാനാട്ടു പാറ ഗ്രൗണ്ടിൽ എത്തിച്ചു. 

ഇത് മൂലം ഈച്ച, കൊതുക് ശല്യം എന്നിവ മൂലം അവിടുത്തെ വീട്ടുകാർക്ക് ഭക്ഷണം പോലും കഴിക്കാൻ മേലാത്ത അവസ്ഥയാവുകയും അവർ ഗതികെട്ടാണ്  സമരം നടത്തി ഡംപിംഗ് ഗ്രൗണ്ട് പുട്ടിച്ചതെന്ന യാഥാർത്യം നിലവിലെ കൗൺസിലിന് ബോധ്യം ഉണ്ടന്നും അവർ പറഞ്ഞു.

എന്നാൽ നിലവിലെ മാല്യ ന്യ സംസ്കരണ നിയമങ്ങൾ അനുസരിച്ച് മാത്രമെ ഏതൊരു നഗരസഭയ്ക്കും ഇനി മാലിന്യം ശേഖരിക്കാനും നിർമ്മാർജനം ചെയ്യാനും സാധിക്കുകയുള്ളു. അതനുസരിച്ച് പ്ളാസ്റ്റിക് പോലുള്ള അജൈ വ്യ മാല്യന്യങ്ങൾ മാത്രമെ ഹരിത കർമ്മസേന വഴി  വർഷങ്ങളായി നഗരസഭകൾ ശേഖരിക്കുന്നുള്ളു. ഇന്ന് ധാരാളം പന്നിഫാമുകളും വളയുണിറ്റുകളും ഉള്ളതിനാൽ ജൈവവേസ്സറ്റുകൾ മുഴുവൻ അവർ ശേഖരിച്ച് അന്ന് തന്നെ നീക്കം ചെയ്യുകയാണ്. അതു കൊണ്ട് പാലായിൽ വലിയ മാല്യന്യപ്രശ്നം ഇല്ല.

പാലാ നഗരസഭയിൽ  ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ളാസ്റ്റിക്ക് ഇന്ന് ചെറിയ എം.സി.ഫ് ഉണ്ടാക്കി വാർഡുകളിൽ ശേഖരിക്കുകയും തുടർന്ന് ഏറ്റവും തിരക്കുള്ള മുനിസിപ്പൽ കോപ്ളക്സിനും നഗരസഭയ്ക്കും പുറകിലായി സ്ഥാപിച്ചിരിക്കുന്ന എം.സി.ഫിൽ  സംഭരിക്കുകയും തരം തിരിക്കാനുള്ള സ്ഥല സൗകര്യ കുറവ് മൂലം  കിലോയ്ക്ക് 7 രുപയോളം നൽകി ക്ലിൻ കേരള കമ്പനിക്ക് നൽകി കയറ്റി വിടുകയാണ് ഇപ്പോൾ ചെയ്യുന്നത്.ഇവിടെ യാതൊരു മാല്യ ന്യപ്രശ്നങ്ങളും ടൗണിൻ്റെ ഹൃദയഭാഗത്തായിട്ടും പരാതിയായി വന്നിട്ടില്ല. ഇത് സമൂഹത്തിനുള്ള ഒരു ബോധവൽക്കരണം കൂടിയായിരുന്നു.എന്നാൽ വേനൽകാലത്ത് ആരെങ്കിലും  മനപൂർവ്വം അല്ലാതെയാണങ്കിലും ഒരു തീപ്പൊരി ഇട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് വളരെ വലുതാണ്.
ഇവിടെ സ്ഥലപരിമിതി മൂലം തരംതിരിക്കാൻ സാധിക്കാത്തതിനാൽ    50 ലക്ഷത്തോളം രൂപ യാണ് നഗരസഭ വർഷം തോറും ചിലവഴിക്കുന്നത്.കൂടാതെ വാർഡിൽ നിന്നുള്ള പ്ളാസ്റ്റിക് ഓരോ മൂലയിലും സൂക്ഷിച്ച് വച്ചിരിക്കുന്നത് പാലാ നഗരസഭയ്ക്ക് തന്നെ നാണക്കേടാണ്. എന്നാൽ നമുക്ക് കൂടുതൽ ഏരിയയുള്ള ഒരു ഷെഡ് ഉണ്ടായിരുന്നെങ്കിൽ അവിടെ തരം തിരിച്ച് കയറ്റി വിട്ടെങ്കിൽ നഗര സഭയ്ക്ക് അങ്ങോട്ട് കൊടുക്കുന്നതിന് പകരം നഗരസഭയ്ക്ക് കിലോയ്ക്ക് ഇങ്ങോട്ട് തുക ലഭിച്ച് വലിയ ഒരു വരുമാനം ലഭിക്കുകയും കുറെ വനിതകൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുമായിരുന്നു.

ഇപ്പോൾ നഗരസഭയും ഉദ്യേഗസ്ഥരും കൗൺസിലർമാരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം പാലാ നഗരസഭയ്ക്ക് 3 ടൺ കപ്പാസിറ്റിയുള്ള ഒരു  എ.സി.ഫ് (ഷെഡ് ) സ്ഥാപിച്ചില്ലങ്കിൽ സർക്കാരിൻ്റെ പല ഗ്രാൻ്റകളും തടയുകയും നാഷണൽ ഗ്രീൻ ട്രൈബൂണിലിൻ്റെ പിഴ ഉൾപ്പെടെ വരാൻ സാധ്യതയുള്ളതുമാണ്. ഭാവിയിൽ കൗൺസിലർമാർക്കും വ്യക്തിപരമായ ബാധ്യതയുണ്ടാവാൻ സാധ്യതയുണ്ടന്നും അവർ പറഞ്ഞു.
കോട്ടയം ജില്ലയിൽ കോട്ടയം നഗരസഭ കഴിഞ്ഞാൽ പാലാ നഗരസഭയ്ക്ക്  മാത്രമാണ് ഡംപിംഗ് ഗൗണ്ടിനായി ഏറ്റെടുത്ത സ്ഥലമുള്ളത്. അതു കൊണ്ട് ജില്ലാ കളക്ടറുടെ അധികാരം ഉപയോഗിച്ച് ഈ സ്ഥലം ഏറ്റെടുത്താൽ സമീപ പഞ്ചായത്തിലെ അജൈവമാല്യ ന്യങ്ങൾ കൂടി വരാൻ സാധ്യതയുള്ളതിനാൽ എല്ലാവരുമായി ചർച്ച ചെയ്യാൻ ഈ ഭരണ സമിതി മുൻകൈ എടുക്കുമെന്നും അവർ പറഞ്ഞു.കഴിഞ്ഞ സർക്കാരും ഈ സർക്കാരും മാല്യ ന്യനിർമ്മാർജനത്തിന് മുൻഗണന നൽകുന്നതിനാൽ നഗരസഭയ്ക്ക് ഒഴിഞ് മാറാനാവില്ലന്നും ഈ വിഷത്തിൽ ഈ സർക്കാറിൻ്റെ നിലപാടിന് എതിരെ നഗരസഭ നിൽക്കില്ലന്നും അവർ പറഞ്ഞു.

വിവിധ തലത്തിലുള്ള കൂടിയാലോചനകൾ ഇല്ലാതെ ഇത് അടിച്ചേൽപ്പിക്കുകയില്ലയെന്നും  ഇതിൻ്റെ പേരിൽ പ്രാദേശിക നിവാസികളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തരുതെന്നും ചെയർപേഴ്സൺ മായാ രാഹുലും ഭരണകക്ഷി കൺവീനർ ബിജു പാലുപ്പടവനും ആവശ്യപ്പെട്ടു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments