കാര്‍ഷികവിപണന കേന്ദ്രങ്ങള്‍ക്ക് കൈത്താങ്ങായി ജില്ലാ പഞ്ചായത്ത് പദ്ധതി.....
പദ്ധതി നടപ്പിലാക്കുന്നത് കുറവിലങ്ങാട് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍
ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷന്റെ പരിധിയില്‍ വരുന്ന കുറവിലങ്ങാട്, മാഞ്ഞൂര്‍, കാണക്കാരി, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പിന്റെയും വി.എഫ.്പി.സി.കെ.യുടെയും നിയന്ത്രണത്തിലുള്ള എല്ലാ കര്‍ഷക ഗ്രൂപ്പുകളുടെയും കാര്‍ഷികവിപണന കേന്ദ്രങ്ങള്‍ക്ക് കൈത്താങ്ങായി ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതി.
ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറവിലങ്ങാട് ഡിവിഷനില്‍ ലഭ്യമായ ഫണ്ടില്‍ നിന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് വിപണന കേന്ദ്രങ്ങളുടെ ശാക്തീകരണത്തിനുള്ള പദ്ധതിക്ക് ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരം ലഭ്യമായിട്ടുള്ളത്.
വിവിധ കര്‍ഷകസംഘങ്ങളുടെ വിപണനകേന്ദ്രങ്ങളുടെ നടത്തിപ്പിന് ആവശ്യമായി വരുന്ന തുകയുടെ അമ്പതുശതമാനം തുക എല്ലാ വിപണന കേന്ദ്രങ്ങള്‍ക്കും ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിക്കുന്നതാണ്. വിപണന കേന്ദ്രങ്ങളുടെ കെട്ടിടവാടക, ജീവനക്കാരുടെ വേതനം, വൈദ്യുതി ചാര്‍ജ്, വിപണന കേന്ദ്രത്തിന് ആവശ്യമായ ഉപകരണങ്ങള്‍, കമ്പ്യൂട്ടറൈസ്ഡ് ബില്ലിംഗ് സംവിധാനം, ശീതികരണ സംഭരണ സംവിധാനം എന്നിവയ്ക്കായി ഒരു വര്‍ഷം ഒരു വിപണനകേന്ദ്രത്തിന് ആവശ്യമായി വരുന്ന തുകയുടെ അമ്പതുശതമാനം ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട എല്ലാ കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ക്കും ലഭിക്കുന്നതാണ്. കോട്ടയം ജില്ലയില്‍ ആദ്യമായിട്ടാണ് കാര്‍ഷിക വിപണികള്‍ക്ക് വലിയ പ്രചോദനം ആകുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.
വി.എഫ്.പി.സി.കെ.യുടെ നിയന്ത്രണത്തിലുള്ള വയലാ, വെമ്പള്ളി, കുര്യം, തോട്ടുവാ, മണ്ണയ്ക്കനാട്, തെക്കുംമുറി എന്നീ സ്വാശ്രയ കര്‍ഷക വിപണികള്‍ക്കും കൃഷിവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കുറുപ്പുന്തറ ലേല മാര്‍ക്കറ്റിനും മാന്‍വെട്ടം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിക്കും കാണക്കാരിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.കെ.എഫ്. അഗ്രി പ്രോഡക്ട്‌സ് & സര്‍വീസ് കമ്പനിക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ഒന്നാം ഘട്ടമായി ലഭിക്കുന്നത്.
കര്‍ഷക സംഘങ്ങളുടെ നാട്ടുചന്തകളും വിപണനകേന്ദ്രങ്ങളും നടത്തിക്കൊണ്ടു പോകുമ്പോള്‍ ഉണ്ടാകുന്ന വലിയ സാമ്പത്തിക ബാധ്യതകളും മറ്റും മൂലമുള്ള പ്രായോഗിക തടസ്സങ്ങള്‍ പരിഹരിക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പറഞ്ഞു. കാര്‍ഷിക വിപണികളില്‍ കൃഷിക്കാര്‍ അവരുടെ ഉല്‍പന്നങ്ങള്‍ കൊടുക്കുമ്പോള്‍ വിപണി പ്രവര്‍ത്തിക്കുന്നതിനായി കര്‍ഷകരുടെ ഉല്‍പന്നങ്ങളുടെ വിലയില്‍ നിന്നും അഞ്ചുശതമാനം വരെ വിപണി പ്രവര്‍ത്തന ചെലവിനുവേണ്ടി കര്‍ഷകര്‍ നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ പദ്ധതി നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് പരമാവധി വില ഉറപ്പുവരുത്തുവാന്‍ സാധിക്കുന്നതാണ്.
കാര്‍ഷിക വിപണികള്‍ക്കും വിവിധ നാട്ടുചന്തകള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വളരെ പ്രയോജനപ്രദമായി തീരുമെന്നും ജില്ല ഒട്ടാകെ കൂടുതല്‍ കാര്‍ഷിക വിപണികളും നാട്ടുചന്തകളും ഉണ്ടാകുന്നതിനും നിലവിലുള്ളവ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുന്നതിനും ഈ പദ്ധതി ഉപകരിക്കുമെന്ന് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ റെജി ജി.വി.യും വി.എഫ്.പി.സി.കെ. ജില്ലാ മാനേജര്‍ രശ്മി ഐ.യും അഭിപ്രായപ്പെട്ടു.
കര്‍ഷക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗ വിളകള്‍, വാഴ എന്നിവയ്ക്കും ഈ പദ്ധതിയുടെ ഭാഗമായി ധനസഹായം നല്‍കുന്നതാണ്. പന്തല്‍ ഉള്ള പച്ചക്കറികള്‍ക്ക് ഹെക്ടറിന് 27,000 രൂപയും പന്തലില്ലാത്തതിന് 22,000 രൂപയും നല്‍കുന്നതാണ്. കപ്പ ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗ്ഗ വിളകള്‍ക്ക് ഹെക്ടറിന് 20,000 രൂപയും വാഴയ്ക്ക് ഹെക്ടറിന് 30,000 രൂപയും ഈ പദ്ധതി പ്രകാരം കര്‍ഷക ഗ്രൂപ്പുകളിലൂടെ കൃഷിക്കാര്‍ക്ക് ലഭ്യമാകുന്നതാണ്. കാര്‍ഷിക വിപണികളുടെ ശാക്തീകരണത്തിന് ഉപകരിക്കുന്ന ഈ പദ്ധതിയുടെ നിര്‍വ്വഹണം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കര്‍ഷകഗ്രൂപ്പുകളുടെ പ്രതിനിധികളുടെയും സംയുക്തയോഗം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സിന്‍സി ജെയ്‌സണ്‍, ജൂബി തെക്കേല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ആര്‍. വിജേഷ് (കാണക്കാരി), ജീന സിറിയക് (കടപ്ലാമറ്റം), ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മിനി മത്തായി, ബോണി കുര്യാക്കോസ്, ശോഭ ജെയിംസ് പുല്ലാപള്ളി, രതീഷ് എണ്ണച്ചേരില്‍, സി.എം. ജോര്‍ജ്, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ റെജി ജി.വി., വി.എഫ്.പി.സി.കെ. ജില്ലാ മാനേജര്‍ രശ്മി ഐ., കൃഷി അസി. ഡയറക്ടര്‍ തെരേസ അലക്‌സ്, വി.എഫ്.പി.സി.കെ. മാര്‍ക്കറ്റിംഗ് ഡപ്യൂട്ടി മാനേജര്‍ രമേശ് അഗസ്റ്റിന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ്. കൈമള്‍ എന്നിവര്‍ പ്രസംഗിച്ചു.
_കാര്‍ഷിക വിപണനകേന്ദ്രങ്ങളുടെ ശാക്തീകരണത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു._
70 12 23 03 34






0 Comments