സ്പർശനത്തിലൂടെ സോറിയാസിസ് പകരുമോ? ലക്ഷണങ്ങളും പരിഹാര മാർഗങ്ങളുമറിയാം...
സോറിയാസിസ് രോഗത്തെ ഭയപ്പാടോടെ സമീപിക്കേണ്ടതുണ്ടോ? സോറിയാസിസ് ബാധിതരെ സ്പർശിക്കുന്നതിലൂടെ പകരാനുള്ള സാധ്യതയുണ്ടോ? എന്താണ് ഇതിനുള്ള കൃത്യമായ ചികിത്സ? സോറിയാസിസിനെക്കുറിച്ച് നിരവധി സംശയങ്ങളും മിഥ്യാധാരണകളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇതൊരു പകർച്ചവ്യാധിയല്ലെന്ന വസ്തുത എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.
ശരീരത്തില്‍ പ്രധാനമായും ത്വക്കിനേയും സന്ധികളേയും ബാധിക്കുന്ന ഒരു ക്രോണിക് ഇന്‍ഫ്ളമേറ്ററി രോഗമാണ് സോറിയാസിസ്. ഇതിനെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഒരു പകര്‍ച്ചവ്യാധിയാണ് ഇതെന്ന തെറ്റിദ്ധാരണ പലരിലുമുണ്ട്. അതിനാൽ തന്നെ അസുഖത്തെ ഭയപ്പാടോടെയാണ് പലരും സമീപിക്കുന്നത്. സോറിയാസിസിന് ചികിത്സ ഇല്ലെന്നും ഇതു വന്നു കഴിഞ്ഞാല്‍പ്പിന്നെ ഒരിക്കലും മാറില്ലെന്നുമുള്ള തെറ്റിദ്ധാരണകള…
[5:33 pm, 30/10/2026] Shamnas KS: സോറിയാസിസ് പകരുമോ? എന്താണ് രോഗകാരണം?
സോറിയാസിസ് എന്നത് ജനങ്ങള്‍ക്കിടയില്‍ പല മിഥ്യാധാരണകളും സൃഷ്ടിക്കുന്ന ഒരു രോഗവാസ്ഥയാണ്. സോറിയാസിസിനെക്കുറിച്ചുള്ളതും അതു വരാനുള്ള കാരണങ്ങളെക്കുറിച്ചുള്ള അവബോധക്കുറവുമാണ് ഇതിന്റെ പ്രധാന കാരണം. ഒരു പകര്‍ച്ചവ്യാധിയാണെന്ന തെറ്റിദ്ധാരണയാണ് ഈ അസുഖത്തെക്കുറിച്ചുള്ള പേടി വര്‍ധിപ്പിക്കുന്നത്. ഈ അസുഖത്തിന് ചികിത്സ ഇല്ലെന്നും ഇതു വന്നു കഴിഞ്ഞാല്‍പ്പിന്നെ ഒരിക്കലും മാറില്ലെന്നുമുള്ള തെറ്റിദ്ധാരണകള്‍ പലര്‍ക്കുമുണ്ട്. ചികിത്സ ഇല്ല എന്ന മിഥ്യാധാരണ വളരെ കൂടുതലായി ജനങ്ങള്‍ക്കിടയില്‍ ഉള്ളതുകൊണ്ട് സോറിയാസിസിന്റെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണാതെ പലപ്പോഴും നാടന്‍ ഒറ്റമൂലികളും മറ്റും പരീക്ഷിച്ചു നോക്കാറാണ് പതിവ്. ഇത് മൂലം പലരിലും രോഗം മൂര്‍ച്ഛിക്കാറുണ്ട്.
എന്താണ് സോറിയാസിസ്
ശരീരത്തില്‍ പ്രധാനമായും ത്വക്കിനേയും സന്ധികളേയും ബാധിക്കുന്ന ഒരു ക്രോണിക് ഇന്‍ഫ്ളമേറ്ററി രോഗമാണ് സോറിയാസിസ്. ശരീരത്തിന്റെ പ്രതിരോധഘടനയുടെ ഭാഗമായ T-lymphocytes എന്ന കോശങ്ങളും അവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന interlinking എന്ന ചില വസ്തുക്കളുമാണ് സോറിയാസിസ് ഉണ്ടാകാന്‍ കാരണം. ജനിതകമായ കാരണങ്ങള്‍ മൂലമാണ് മേല്‍പ്പറഞ്ഞ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതും ഈ രോഗാവസ്ഥയ്ക്ക് പ്രധാന പങ്കുവഹിക്കുന്നതും.
സോറിയാസിസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം
ശരീരത്തില്‍ ഒന്നോ അതിലധികമോ ഇടങ്ങളില്‍ കാണപ്പെടുന്ന ചുവന്നു തടിച്ച പാടുകളും അതില്‍ നിന്ന് വെള്ളി നിറമുള്ള ശകലങ്ങള്‍ (scales) ഇളകിവരുന്നതുമാണ് സോറിയാസിസിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇവ കൂടുതലായും കാണപ്പെടുന്നത് തലയിലും കൈകാല്‍ മുട്ടുകളിലും പുറത്തുമാണ്. ഒന്നോ രണ്ടോ പാടായിട്ടു തുടങ്ങി പിന്നീട് ശരീരത്തിലെ പല ഇടങ്ങളിലേയ്ക്കും ഇത് ബാധിക്കാം. തലയില്‍ താരന് പോലെ ശകലങ്ങളായോ പാടുകളായോ സോറിയാസിസ് തുടങ്ങാം. ഇതിനെ സെബോസോറിയാസിസ് എന്ന് പറയുന്നു. ഈ ലക്ഷണങ്ങള്‍ താരനുള്ള ഷാമ്പൂ കൊണ്ട് മാത്രം മാറാതിരിക്കുമ്പോഴാണ് സോറിയാസിസ് ഉണ്ടോ എന്ന് സംശയിക്കുന്നത്. താരതമ്യേന ചെറിയ പാടുകളോടു കൂടി വരുന്ന ഗട്ടേറ്റ് (guttate) സോറിയാസിസ് കുട്ടികളില്‍ കാണപ്പെടുന്നു. Streptococuses എന്ന അണുമൂലം തൊണ്ടയില്‍ വരുന്ന അണുബാധ ഈ രോഗം തുടങ്ങുന്നതിന് കാരണമാകുന്നു.
തൊലി മടക്കുകളില്‍ മാത്രം കാണുന്ന ചില പാടുകള്‍ flexual psoriasisന്റെ ലക്ഷണമാകും. തൊലിമടക്കുകളില്‍ വരുന്ന പൂപ്പല്ബാധയുമായി ഇതിനെ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.
സോറിയാസിസിന്റെ മറ്റൊരു വകഭേദമാണ് palmoplantar സോറിയാസിസ്. ഇത് കൈവെള്ളയിലും കാല്‍വെള്ളയിലും കട്ടിയുള്ള പാടുകളായും ത്വക്ക് വിണ്ടു കീറുന്ന അവസ്ഥിയിലും കാണപ്പെടുന്നു. പഴുത്ത കുരുക്കളായും സോറിയാസിസ് പ്രത്യക്ഷപ്പെടാം. Pustular psoriasis എന്ന സോറിയാസിസിന്റെ തീവ്രത കൂടിയ അവസ്ഥയാണിത്.
തൊലിപ്പുറമയെുള്ള പാടുകള്‍ക്ക് ഒപ്പമോ അല്ലെങ്കില്‍ ഈ ലക്ഷണം വെളിപ്പെടുന്നതിന് മുന്‍പോ അതിന് ശേഷമോ സോറിയാസിസ് സന്ധികളെ ബാധിക്കാം. ഇത് സന്ധിവേദനയായും നീരായും അനുഭവപ്പെടുന്നു. ഈ അവസ്ഥയ്ക്ക് സോറിയാറ്റിക് ആര്‍ത്രൈറ്റിസ് എന്നു പറയുന്നു.
മെറ്റാബോളിക് സിൻഡ്രോം (Metabolic syndrome) എന്ന ഗുരുതരമായ ജീവിതശൈലീരോഗവും സോറിയാസിസ് ഉള്ളവലരിര് കൂടുതലായി കാണപ്പെടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തത്തില്‍ ഉയര്‍ന്ന പഞ്ചസാരയുടെ അളവ്, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയാണ് ഈ അവസ്ഥിയില് കാണുന്നത്.
സോറിയാസിസ് കാരണങ്ങള്‍
1. ജനിതകമായിത്തന്നെ ചിലര്‍ക്ക് സോറിയാസിസ് വരാന്‍ സാധ്യത കൂടുതലാണ്
2. മാനസിക പിരിമുറുക്കം
3. പരീക്ഷാസമയങ്ങളില്‍ കുട്ടികളില്‍ ലക്ഷണങ്ങള്‍ വര്‍ധിക്കുന്നതും ഉറക്കക്കുറവും മറ്റു പിരിമുറുക്കങ്ങളും മൂലം ഈ അവസ്ഥ മോശമാകുന്നതും മാനസിക പിരിമുറുക്കം സോറിയാസിസ് വര്‍ധിപ്പിക്കുന്നു എന്നതിന് തെളിവുകളാണ്.
4. പുകവലിയും അമിതമദ്യപാനവും സോറിയാസിസ് വര്‍ധിപ്പിക്കുന്നു.
5. ചില മരുന്നുകള്‍, ഉദാ: വേദന സംഹാരികള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ബീറ്റാ ബ്ലോക്കര്‍
6. തണുപ്പുള്ള കാലാവസ്ഥ
7. ഇന്ഫെക്ഷന്, Streptocous throat infection കുട്ടികളില്‍ സോറിയാസിസിന് കൂടുതല്‍ കാരണമാകാറുണ്ട്.
സോറിയാസിസ് മറ്റു രോഗങ്ങളിലേയ്ക്ക് നയിക്കുമോ?
ദീര്‍ഘകാലമായി സോറിയാസിസ് ഉള്ള രോഗികളില്‍ ഹൃദയധമനികള്‍ ചുരുങ്ങി ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
കരളില്‍ കൊഴുപ്പ് അടിഞ്ഞിട്ടുള്ള രോഗമായ non alcoholic fatty liver disease, 50%-ത്തോളം സോറിയാസിസ് രോഗികളില്‍ കാണുന്നു.
മാനസിക പിരിമുറുക്കവും depression പോലുള്ള മാനസിക രോഗങ്ങളും സോറിയാസിസ് ഉള്ളവരില്‍ കൂടുതലായി കണ്ടുവരാറുണ്ട്. മറിച്ച് മാനസിക പിരിമുറുക്കവും സോറിയാസിസ് കൂടുന്നതിന് കാരണമാകുന്നു.
ദീര്‍ഘകാലമായി സോറിയാസിസ് ഉള്ളവരില്‍ പലപ്പോഴും വൃക്കരോഗങ്ങളും കാണപ്പെടുന്നു.
ചെറിയ ശതമാനം സോറിയാസിസ് രോഗികളില്‍ സ്കിന്‍ കാന്‍സറിനുള്ള സാധ്യത കൂടുന്നതായും ചില പഠനങ്ങള്‍ തെളിയിക്കുന്നു.
ചികിത്സാരീതികള്‍ എന്തെല്ലാം
സോറിയാസിസിന്റെ ചികിത്സയില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ലേപനങ്ങള്‍, യുവി രശ്മികള്‍ കൊണ്ടുള്ള ചികിത്സയായ ഫോട്ടോതെറാപ്പി, ഗുളികകള്‍, brologics injection എന്നിവയാണ്.
ത്വക്കിന്റെ 20%-ല്‍ താഴെ ബാധിച്ചിട്ടുള്ള രോഗത്തിന് ലേപനങ്ങള്‍ കൊണ്ടുള്ള ചികിത്സയാണ് സാധാരണയായി നല്‍കുന്നത്.
ത്വക്കിന്റെ 20%-ല്‍ കൂടുതല്‍ ബാധിച്ചിട്ടുള്ള രോഗത്തിനും സന്ധികളെ ബാധിച്ചിട്ടുള്ളതിനും ഗുളികകളോ ഇന്‍ജക്ഷനുകളോ ഉപയോഗിക്കാറുണ്ട്.
യുവിഎ, യുവിബി എന്ന രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സാമാര്‍ഗം വളരെ ഫലപ്രദമാണ്.
സാധാരണയായി നല്കുന്ന ലേപനങ്ങള്‍ കൊണ്ടോ ഗുളികകള്‍ കൊണ്ടോ മാറ്റം വരാത്ത സാഹചര്യത്തില്‍ brologicals injection ഫലപ്രദമാകാറുണ്ട്.
ഇത് വളരെ എളുപ്പത്തില്‍ സ്വയം എടുക്കാന്‍ കഴിയുന്ന pen രൂപേണ ലഭ്യമാണ്.
സോറിയാസിസിന്റെ ഏതൊരു ചികിത്സ കൊണ്ടും ഉദ്ദേശിക്കുന്നത് അസുഖം നിയന്ത്രിക്കക എന്നതാണ്. ചികിത്സ തേടുന്ന രോഗികളില്‍ ജീവിതരീതിയുടെ നിലവാരം മുന്നു മാസത്തെ ചികിത്സയ്ക്കു ശേഷം മെച്ചപ്പെടുന്നതായി ഞങ്ങള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.
ജനിതകമായ ഒരു രോഗാവസ്ഥ ആയതിനാല്‍ പൂര്‍ണമായി ചികിത്സിച്ചു മാറ്റുക എന്നത് പലപ്പോഴും അപ്രായോഗികമാണ്. എന്നാല്‍ ചികിത്സകൊണ്ട് അസുഖം കുറയുകയും അതിനു ശേഷം മരുന്ന് കുറച്ച് നിര്‍ത്തുകയും പിന്നീട് emollienst/moisturisers എന്നീ ലേപനങ്ങള്‍ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം മറച്ചു വെച്ചുകൊണ്ട് സോറിയാസിസിനെ ഒരു ഒറ്റമൂലി കൊണ്ട് പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാം എന്ന് പലരും അവകാസപ്പെടാറുണ്ട്. ഈ വാദങ്ങള്‍ക്ക് യാതൊരുവിധ ശാസ്ത്രീയ പിന്‍ബലവും ഇല്ല എന്നുള്ളതാണ് വാസ്തവം.
പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുംപോലെ കുറച്ചു നാളത്തെ തുടര്‍ച്ചയായ ചികിത്സയും അതോടൊപ്പം കൃത്യമായ പരിരക്ഷയും വേണ്ട ഒരു രോഗാവസ്ഥയാണ് സോറിയാസിസ് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ദീര്‍ഘനാളായി സോറിയാസിസ് ഉള്ളവരിലും ഇത് കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാത്തവരിലും ഹൃദ്രോഗങ്ങള്‍, കരളില്‍ കൊഴുപ്പടിഞ്ഞുള്ള രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ എന്നിവയുടെ സാധ്യത ഏറുന്നു.
സോറിയാസിസ് - അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍
1. സോറിയാസിസ് ഒരു പകര്‍ച്ചവ്യാധിയല്ല
2. വളരെയധികം ഫലപ്രദമായ ചികിത്സാമാര്‍ഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഒരു രോഗമാണിത്.
3. ശരീരത്തില്‍ കാണുന്ന പാടുകള്‍ ലഘുവമായി എടുക്കാതെ വിദഗ്ധനായ ഡോക്ടറെ കാണുകയും അനുയോജ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നത് രോഗത്തിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
ഡോ. എബിന് ഏബ്രഹാം ഇട്ടി
MBBD MD (DVL)
Senior Consultant & HOD
Dept of Dermatology
VPS Lakeshore Hospital
Kochi
E-mail: drabinitty.office@gmail.com
70 12 23 03 34




0 Comments