വെളുത്തേടത്ത് നായർ സമാജം നാരീശക്തി സംഗമവും കേരളപ്പിറവി ആഘോഷവും
നവം. ഒന്നിന് പാലായിൽ
കേരള വെളുത്തേടത്ത് നായർ വനിത സമാജം 4 -ാമത് നാരീശക്തി സംഗമവും കേരളപ്പിറവി ആഘോഷവും ഞായറാഴ്ച്ച പാലാ മിൽക്ക്ബാർ ആഡിറ്റോറിയത്തിൽ നടത്തും.
കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ ബിന്ദു സെബാസ്റ്റ്യൻ സമ്മേളനം
ഉദ്ഘാടനം ചെയ്യും. വനിത സമാജം പ്രസിഡന്റ് വിമല വിനോദ് അദ്ധ്യക്ഷയാകും. സെക്രട്ടറി ആശ ഗിരീഷ് റിപ്പോർട്ട് അവതരിപ്പിക്കും. എം.ബി.സി.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു.എസ്. കുമാർ ക്ലാസ്സ് നയിക്കും.
കെ.വി.എൻ.എസ്.സംസ്ഥാന പ്രസിഡന്റ് ഇ.എസ്.രാധാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി ബി.രാമചന്ദ്രൻ നായർ, രക്ഷാധികാരി ടി.ജി. ഗോപാലകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടറിമാരായ ടി.എൻ. മുരളീധരൻ നായർ, ദീപ്തി സജീവ്, കെ.വി.എൻ.എസ്.
ജില്ലാ പ്രസിഡന്റ് പി.ശിവദാസ്, സെക്രട്ടറി ആർ.സുശീൽ കുമാർ, ട്രഷറർ പി.എസ്.സജിമോൻ,വിദ്യ റെജി, വി.റ്റി.സുജാത, തുടങ്ങിയവർ പങ്കെടുക്കും. വനിത സമാജം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തും.
70 12 23 03 34





0 Comments