വളം കീടനാശിനി വിലവർദ്ധനവിനെതിരെ കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.


വളം കീടനാശിനി വിലവർദ്ധനവിനെതിരെ കർഷക യൂണിയൻ എം  പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. 

 കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്യായമായ രാസവള കീടനാശിനി വിലവർദ്ധനവിനെതിരെ പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി.


ഉൽപാദന ചെലവ് പോലും ലഭിക്കാതെ കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കുവാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിലാണ് വളത്തിന്റെ അന്യായ വിലവർധന.
ഒരു ചാക്ക് ഫാക്ടംഫോസിന്റെ വില 1425 രൂപയിൽ നിന്ന് 2350 രൂപയായും ഒരു ചാക്ക് പൊട്ടാഷിന് 1500 രൂപയിൽ നിന്ന് 2300 രൂപയായും വിലയുയർത്തിയിരിക്കുന്നു. തുരിശിന്റെ വില കിലോഗ്രാമിന് 210 രൂപയിൽ നിന്ന് 540 രൂപ ആയി  വർദ്ധിച്ചു. 


ഈ അന്യായ വിലവർദ്ധനവ് കർഷകർ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക്  എത്തിച്ചിരിക്കുന്നു. രാസവളങ്ങളുടെ വിലനിർണയാവകാശം കമ്പനികൾക്ക് വിട്ടു നൽകിയതും രാസവള സബ്സിഡി വെട്ടിക്കുറച്ചതുമാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമെന്നും, ഇത് ഒരു ഗവൺമെൻറ് സ്പോൺസേർഡ് വിലവർധനവാണെന്നും ഗവൺമെൻറ് ഇക്കാര്യത്തിൽ സത്വര നടപടിയെടുത്തു കൊണ്ട് കർഷകർക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തിയത്.

 കെഎം മാണി മെമ്മോറിയൽ ഗവ.ആശുപത്രിക്ക് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ കർഷക റാലി കേരള കർഷക യൂണിയൻ എം സംസ്ഥാന ജനറൽ സെക്രട്ടറി ഡാൻറ്റീസ്‌ കൂനാനി ഉദ്ഘാടനം ചെയ്തു.തുടർന്ന് പ്രകടനമായി ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ എത്തി ധർണ നടത്തി.



കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു.


 ,കേരള കോൺഗ്രസ്എം പാലാമണ്ഡലം പ്രസിഡണ്ട് ബിജു പാലുപടവൻ,  ബൈജു കൊല്ലം പറമ്പിൽ,ആനന്ദ് ചെറുവള്ളിൽ,മുനിസിപ്പൽ കൗൺസിലർ ലീന സണ്ണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സാജൻ മണിയങ്ങാട്ട് കർഷക യൂണിയൻ പാലാ നിയോജക മണ്ഡലംസെക്രട്ടറി മാരായ കെ ഭാസ്കരൻ നായർ, ടോമി മാത്യു തകടിയേൽ, ജോർജ് കുട്ടി ജേക്കബ്,ഷാജി കൊല്ലിത്തടം പ്രദീപ് ജോർജ് ജയ്സൺ ജോസഫ്,പി വി ചാക്കോ, സിറിയക് ജോസഫ്, അബു മാത്യു  തുടങ്ങിയവർ പ്രസംഗിച്ചു .



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments