അമേരിക്കയിൽ വധശിക്ഷ പരസ്യമായി നടപ്പാക്കാനും അത് തത്സമയം സംപ്രേഷണം ചെയ്യാനും നീക്കമെന്ന് റിപ്പോർട്ട്.



അമേരിക്കയിൽ വധശിക്ഷ പരസ്യമായി നടപ്പാക്കാനും അത് തത്സമയം സംപ്രേഷണം ചെയ്യാനും നീക്കമെന്ന് റിപ്പോർട്ട്. 

2009ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ വെടിവയ്പ് നടത്തി 13 പേരെ കൊലപ്പെടുത്തിയ നിദാൽ ഹസന്റെ വധശിക്ഷ ഫയറിങ് സ്ക്വാഡിലൂടെ നടപ്പാക്കുമെന്നും നടപടികൾ ലൈവ്സ്ട്രീം ചെയ്യാൻ പെന്റഗൺ സംവിധാനം ഒരുക്കുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.


56കാരനായ നിദാൽ ഹസന്റെ വധശിക്ഷ ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് കൃത്യം ഒരു മണിക്ക് നടപ്പാക്കാനാണ് തീരുമാനമെ ന്നാണ് അറിയിപ്പ്. സൈനികരുടെ സംഘം ഒരേസമയം വെടിയുതിർത്ത് ശിക്ഷ നടപ്പാക്കുന്ന രീതി 1945നു ശേഷം അമേരിക്കയിൽ ഇതാദ്യമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.


2009 നവംബർ അഞ്ചിന് ഫോർട്ട് ഹുഡ് സൈനിക ആശുപത്രിയിലായിരുന്നു ഹസന്റെ വെടിവയ്പ്. അന്ന് 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൈന്യത്തിൽ സൈക്യാട്രിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന ഹസൻ സൈനിക യൂണിഫോമിലാണ് ആക്രമണം നടത്തിയത്.


യുഎസ്എസ് ഏബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിലെ സൈനികരുമായി കൂടിക്കാഴ്ച നടത്താനെത്തിയപ്പോഴാണ് ഹെഗ്സെത്ത് മാധ്യമങ്ങളോട് വധശിക്ഷാ നടപടികളെക്കുറിച്ച് സംസാരിച്ചത്. ആക്രമണം നടന്ന ദിവസവും വധശിക്ഷയ്ക്ക് നിശ്ചയിച്ചിരിക്കുന്ന ദിവസവും വ്യാഴാഴ്ചയാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതി അപ്പീൽ നൽകിയാലും തീരുമാനം മാറ്റില്ലെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.


ഹെഗ്സെത്തിന്റെ അഭ്യർഥനയെ തുടർന്ന് ഫയറിങ് സ്ക്വാഡിനെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകിയതായി പെന്റഗൺ അറിയിച്ചു. എന്നാൽ, ശിക്ഷയുടെ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിന് ട്രംപിന്റെ അനുമതിയുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, വധശിക്ഷ ലൈവ്സ്ട്രീം ചെയ്യാനുള്ള നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ആംനെസ്റ്റി ഇന്റർനാഷനൽ ഉൾപ്പെടെയുള്ള സംഘടനകൾ വിവിധ രാജ്യങ്ങളിലെ സർക്കാരുകളോട് ഇത്തരം സംപ്രേഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. ന്യൂസീലൻഡിൽ നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പരിമിതികൾ ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടിലുണ്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments