വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അധ്യാപികമാരെ ലഹരി സംഘത്തില്‍ എത്തിച്ചത് അനസ് ....കൂടുതല്‍ വിവരങ്ങള്‍ പുറത്ത്



 വടകര എംഡിഎംഎ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ അധ്യാപികമാരെ ലഹരി സംഘത്തില്‍ എത്തിച്ചത് കഴിഞ്ഞ ദിവസം പിടിയിലായ അനസ് എന്നാണ് വിവരം. കീര്‍ത്തനയെയാണ് അനസ് ആദ്യം വലയില്‍ കുരുക്കിയത്. 


 അനസിന്റെ വീടിന് സമീപം കീര്‍ത്തന വാടകയ്ക്ക് താമസിച്ചപ്പോഴാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. ഈ പരിചയം വഴിയാണ് മയക്ക് മരുന്ന്- സാമ്പത്തിക ഇടപാടിലേക്ക് കീര്‍ത്തന എത്തിയത്. തുടര്‍ന്ന് മറ്റ് അധ്യാപികമാരെയും വലയിലാക്കി.

  

 അനസിന് സെക്‌സ് റാക്കറ്റുമായി ബന്ധമെന്നും സൂചനയുണ്ട്.നിരവധി പെണ്‍കുട്ടികളെ അനസ് മയക്കുമരുന്നിന് അടിമയാക്കിയെന്നും സംശയമുള്ളതായി പൊലീസ് അറിയിച്ചു.

  

 പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും. തുടര്‍ന്ന് ഇവരെ കാരിയയര്‍മാര്‍ ആക്കുകയാണ് അനസിന്റെ രീതി എന്നും നിഗമനമുണ്ട്.  


 അനസിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments