ബ്രഹ്മദത്തനെ അവസാനമായി കാണാൻ ഒഴുകിയെത്തി ആനപ്രേമികൾ .....മേലമ്പാറയിലെ പല്ലാട്ട് വീട്ടിൽ കണ്ണീരോടെ ആയിരങ്ങൾ ..... വീഡിയോ ഈ വാർത്ത യോടൊപ്പം



ബ്രഹ്മദത്തനെ അവസാനമായി കാണാൻ  ഒഴുകിയെത്തി ആനപ്രേമികൾ .....മേലമ്പാറയിലെ പല്ലാട്ട് വീട്ടിൽ കണ്ണീരോടെ ആയിരങ്ങൾ ..... വീഡിയോ ഈ വാർത്ത യോടൊപ്പം

സുനിൽ പാലാ 

പല്ലാട്ട് വീട്ടുമുറ്റത്തേക്ക് ഇന്ന് രാത്രി  മുതൽ ഒഴുകിയെത്തുന്നത് മനുഷ്യരല്ല; ഒരു ഗജവീരനോടുള്ള സ്നേഹത്തിന്റെ ഓർമ്മകളാണ്. കേരളത്തിന്റെ ഉത്സവപ്പറമ്പുകളിൽ തലയെടുപ്പോടെ നിറഞ്ഞുനിന്ന പല്ലാട്ട് ബ്രഹ്മദത്തന്റെ വിയോഗവാർത്ത അറിഞ്ഞതോടെ ആയിരക്കണക്കിന് ആനപ്രേമികളാണ് മേലാംപാറയിലെ പല്ലാട്ട് വീട്ടിലേക്ക് എത്തിയത്.
വാർത്ത കേട്ട പലർക്കും ആദ്യം വിശ്വസിക്കാനായില്ല. ഫോണിൽ സുഹൃത്തുക്കളെ വിളിച്ച് മരണം സ്ഥിരീകരിച്ച ശേഷമാണ് പലരും പല്ലാട്ട് വീട്ടിലേക്ക് തിരിച്ചത്. ദൂരദേശങ്ങളിൽ നിന്നുപോലും ആനപ്രേമികൾ വാഹനങ്ങളിൽ എത്തി. വീട്ടിലെത്തിയവരിൽ പലരും “ബ്രഹ്മദത്തനെ ഒരിക്കൽ കൂടി കാണണം” എന്ന ആഗ്രഹത്തോടെയാണ് എത്തിയത്.

വീഡിയോ ഇവിടെ കാണാം 👇👇👇


പല്ലാട്ട് വീട്ടുമുറ്റത്ത് എത്തിയവരുടെ മുഖങ്ങളിൽ ദുഃഖം. പലരുടെയും കണ്ണുകൾ നിറഞ്ഞു. ബ്രഹ്മദത്തനൊപ്പമുള്ള പഴയ ഓർമ്മകൾ പങ്കുവച്ച് ചിലർ പൊട്ടിക്കരഞ്ഞപ്പോൾ, മറ്റുചിലർ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന ബ്രഹ്മദത്തന്റെ ചിത്രങ്ങൾ നോക്കി നിശ്ശബ്ദരായി നിന്നു.
“ഇത്രയും വേഗം ബ്രഹ്മദത്തൻ പോകുമെന്ന് കരുതിയില്ല...”
എന്ന വാക്കുകളാണ് പലരുടെയും ചുണ്ടിൽ.
ഒരു ആനയെ കാണാനല്ല; സ്വന്തം ഒരാളെ കാണാനെത്തിയവർ
പല്ലാട്ട് കുടുംബത്തിന് ബ്രഹ്മദത്തൻ ഒരു ആനയായിരുന്നില്ല. കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലെത്തുന്ന ഓരോരുത്തരെയും സ്വീകരിക്കുമ്പോഴും കുടുംബാംഗങ്ങളുടെ മുഖത്ത് താങ്ങാനാകാത്ത വേദന.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments