ഡി.സി.എം.എസ്. നേതാവ് പി. ഒ. പീറ്റർ പാറയിൽ അന്തരിച്ചു





ഡി.സി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ വിവിധ സംഘടനാ ചുമതലകൾ വഹിച്ചിരുന്ന പി. ഒ. പീറ്റർ പാറയിൽ (69) അന്തരിച്ചു. 

പാലാ രൂപത അന്ത്യാളം ഇടവകാംഗമായിരുന്നു.

ഡി.സി.എം.എസ്. സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ഓർഗനൈസർ, പാലാ രൂപത പ്രസിഡന്റ്, പാലാ രൂപത ഓർഗനൈസർ തുടങ്ങിയ പ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സംഘടനാ പ്രവർത്തന രംഗത്ത് സജീവമായിരുന്ന പീറ്റർ പാറയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു.

അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിലാണ് സംസ്‌കാരം. 

നാളെ ഒക്ടോബർ 7ന് രാവിലെ 8.30ന് അന്ത്യാളത്തെ വസതിയിൽ പൊതുദർശനത്തിന് മൃതദേഹം വയ്ക്കും.

തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് ഭൗതികശരീരം മൃതസംസ്കാര കർമ്മങ്ങൾക്കായി ഏറ്റുവാങ്ങും. 1.30ന് ഇടവക ദേവാലയത്തിൽ സംസ്കാരം നടക്കും.

ഉച്ചയ്ക്ക് 2.30ന് പാലാ രൂപത അന്ത്യാളം സെന്റ് മാത്യൂസ് ഇടവക പള്ളിയിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യ കാർമികത്വത്തിൽ മൃതസംസ്കാര കർമ്മങ്ങൾ നടക്കും.
ഡി.സി.എം.എസ്. സംസ്ഥാന-രൂപതാ ഭാരവാഹികളും വിവിധ സാമൂഹിക, സാമുദായിക, മത സംഘടനാ പ്രതിനിധികളും പീറ്റർ പാറയിലിന് അന്ത്യോപചാരം അർപ്പിക്കും.

സംഘടനാ പ്രവർത്തനങ്ങളിലൂടെ ദളിത് ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച നേതാവിന്റെ വിയോഗം ഡി.സി.എം.എസ്. പ്രവർത്തകർക്കും പാലാ രൂപതയ്ക്കും തീരാനഷ്ടമാണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments