ജീസസ് യൂത്ത് അന്താരാഷ്ട്ര സംഗമം നാളെ മുതല്‍ റോമില്‍.
കേരളത്തിൽ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച അന്താരാഷ്ട്ര കത്തോലിക്ക അല്മായ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ അന്താരാഷ്ട്ര സംഗമത്തിന് റോം തയാറെടുക്കുന്നു. നാളെ ഒക്ടോബർ 20 മുതൽ 25 വരെയാണ് സംഗമം നടക്കുന്നത്. ലെയോ പതിനാലാമൻ പാപ്പയുമായി അംഗങ്ങൾ കൂടിക്കാഴ്ച്ചയും നടത്തും.
പരിശുദ്ധ പിതാവിന്റെ ആശീർവാദം സ്വീകരിച്ച് സഭയുടെ മിഷ്ണറി ദൗത്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും സമർപ്പണവും പുനര്സമര്പ്പിക്കാനുള്ള അവസരമായാണ് സംഗമത്തെ നിരീക്ഷിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരത്തില്‍പരം യുവജനങ്ങൾ, കർദിനാളുമാർ, 15 മെത്രാന്മാർ, വൈദികർ, സഭാ നേതാക്കൾ എന്നിവർ പങ്കെടുക്കും.
സമ്മേളന ദിവസങ്ങളിൽ കൂട്ടായ്മ, ദൗത്യം, പങ്കാളിത്തം, അയയ്ക്കപ്പെടൽ തുടങ്ങിയ വിവിധ ആത്മീയ വിഷയങ്ങളിൽ ആഴത്തിലുള്ള ചിന്തകളും ചർച്ചകളും നടക്കും. കണ്ണൂർ രൂപത മെത്രാനും ജീസസ് യൂത്തിന്റെ ആത്മീയ ഉപദേഷ്ടാവുമായ മോൺസിഞ്ഞോർ അലക്സ് ജോസഫ് വടക്കുംതല അർപ്പിക്കുന്ന സമാപന വിശുദ്ധ കുർബാനയോടെ ഒക്ടോബർ 25-ന് ഈ മഹാസമ്മേളനം സമാപിക്കും.
1980-കളിൽ കേരളത്തിൽ അനേകരുടെ മാനസാന്തരത്തിനു വഴിതെളിച്ച കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ജീസസ് യൂത്തിന്റെ ജനനം. 'അന്താരാഷ്ട്ര യുവജന വർഷ'മായ 1985-ൽ, പല യുവജന കൂട്ടായ്മകളും ഒത്തുചേർന്ന് 'ജീസസ് യൂത്ത്' (Jesus Youth) എന്ന പേരിൽ ഒന്നായിത്തീർന്നു.
ക്രമേണ, ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും മറ്റ് പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. 2016 മെയ് 20-ന്, ജീസസ് യൂത്തിനെ കാനൻ അംഗീകാരമുള്ള അല്മായരുടെ അന്താരാഷ്ട്ര സംഘടനയായി വത്തിക്കാന്‍ അംഗീകരിച്ചിരിന്നു
70 12 23 03 34






0 Comments