തിരുസഭയ്ക്കും മാർപാപ്പയ്ക്കും വേണ്ടി നാളെ അന്താരാഷ്ട്ര ജപമാല സമര്‍പ്പണം


തിരുസഭയ്ക്കും മാർപാപ്പയ്ക്കും വേണ്ടി നാളെ അന്താരാഷ്ട്ര ജപമാല സമര്‍പ്പണം

ലോക മിഷൻ ദിനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ തലേദിവസമായ നാളെ ഒക്ടോബർ 17 ശനിയാഴ്ച, ആഗോള കത്തോലിക്ക സഭയുടെ ആഗോള പ്രേഷിത ദൗത്യത്തിനും ലെയോ പതിനാലാമൻ മാർപാപ്പയുടെ വേഗത്തിലുള്ള സുഖ പ്രാപ്തിക്കും ആരോഗ്യത്തിനുമായി മിഷ്ണറി ജപമാല പ്രാർത്ഥന നടക്കും. 


ലോകമെമ്പാടുമുള്ള വിശ്വാസികൾ ജപമാല സമര്‍പ്പണത്തില്‍ പങ്കുചേരാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒക്ടോബർ 18 ഞായറാഴ്ചയാണ് ആഗോള കത്തോലിക്ക സഭ നൂറാമത് ലോക മിഷൻ ദിനം ആചരിക്കുന്നത്. 


ഇതിന്റെ ഭാഗമായി തലേന്നു സംഘടിപ്പിക്കുന്ന പ്രത്യേക ജപമാല പ്രാർത്ഥനയിലൂടെ മാർപാപ്പയെയും സഭയുടെ പ്രേഷിത ദൗത്യങ്ങളെയും പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃസഹജമായ സംരക്ഷണത്തിന് സമർപ്പിക്കും.


 നാളെ ശനിയാഴ്ച നടക്കുന്ന ജപമാല സമര്‍പ്പണത്തില്‍  സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റോം സമയം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് പ്രാർത്ഥനകൾ ആരംഭിക്കുന്നത്. 

 

1926 മുതൽ എല്ലാ വർഷവും ഒക്ടോബറിലെ അവസാന ഞായറാഴ്ചയ്ക്ക് തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണ് ആഗോളതലത്തിൽ മിഷൻ ദിനമായി ആചരിച്ചുവരുന്നത്. 

 "ക്രിസ്തുവിൽ ഒന്നായി, മിഷ്ണറി നിയോഗത്തിൽ ഒരുമിച്ച്" എന്ന പ്രമേയത്തോടെ ഒക്ടോബർ 18 ഞായറാഴ്ചയാണ് ശതാബ്‌ദി ദിനം സഭ ലോകമെമ്പാടും ആചരിക്കുക.

 നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, സുവിശേഷ പ്രഘോഷണത്തിനും മിഷ്ണറിമാർക്കുള്ള പിന്തുണയും വര്‍ദ്ധിപ്പിക്കുവാന്‍ തിരുസഭ ആഹ്വാനം ചെയ്യുന്നുണ്ട്.  




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments