പാലാ ഉപജില്ലാ ശാസ്ത്രോത്സവം പതിവ് തെറ്റിക്കാതെ എൽ.പി.വിഭാഗം ഓവറോൾ കിരീടം പാലാ സെൻ്റ് മേരീസിന്....


പാലാ ഉപജില്ലാ ശാസ്ത്രോത്സവം പതിവ് തെറ്റിക്കാതെ എൽ.പി.വിഭാഗം ഓവറോൾ കിരീടം പാലാ സെൻ്റ് മേരീസിന്....

 ബുധൻ ,വ്യാഴം തിയതികളിലായി മുത്തോലിയിൽ  നടന്ന പാലാ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പതിവ് തെറ്റിക്കായി തുടർച്ചയായി ഈ വർഷവും എൽ.പി.വിഭാഗം ഓവറോൾ കിരീടം പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ കരസ്ഥമാക്കി.


179 പോയിൻ്റ് നേടിയാണ് സെൻ്റ് മേരീസ് എൽ.പി സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രവൃത്തി പരിചയ മേളകളിലും പാലാ സെൻ്റ് മേരീസ് ഓവറോൾ കരസ്ഥമാക്കി. 


വിജയികളായ കുട്ടികളെ പി.റ്റി.എ കമ്മിറ്റി അഭിനന്ദിച്ചു.പ്രസിഡൻ്റ്  ജിജോ മാത്യു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ലിൻസി.ജെ.ചീരാംകുഴി, മഞ്ജുഷ ടോണി, സി.ലിജി ,ബിൻസി സെബാസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments